ആപ്പ്ജില്ല

ദീര്‍ഘായുസ്സിന് ഭാര്യയുമായി 'വഴക്കിട്ടാല്‍ മതി'യെന്ന് പഠനം

32 വര്‍ഷം നീണ്ട പഠനത്തില്‍ 192 ദമ്പതികളെയാണ് പരീക്ഷിച്ചത്. സത്യത്തില്‍ ദമ്പതികളുടെ പെരുമാറ്റം പങ്കാളിയുടെ ആയുസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നറിയുകയായിരുന്നു പഠനത്തിന്‍റെ ലക്ഷ്യം. വഴക്കിടുമ്പോള്‍ പങ്കാളിയോടുള്ള പെരുമാറ്റം എങ്ങനെയാകും എന്നതാണ് മുഖ്യമായും പഠനവിധേയമായത്.

Samayam Malayalam 26 May 2019, 1:37 pm

ഹൈലൈറ്റ്:

  • വഴക്കിടുമ്പോള്‍ നിങ്ങള്‍ എങ്ങനെ പെരുമാറുന്നു
  • ആയുസ്സുമായി അതിന് ബന്ധമുണ്ടെന്ന് പഠനം
  • പങ്കാളിയുമായുള്ള വഴക്കുകള്‍ എങ്ങനെയാണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam naz fahadh
പങ്കാളിയുമായി വഴക്കിടുമ്പോള്‍ നിങ്ങളുടെ പെരുമാറ്റം എങ്ങനെയാണ്? രണ്ടുപേരും വഴക്കിടുമ്പോള്‍ ഒരുപോലെയാണോ പെരുമാറുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ദീര്‍ഘകാലം ജീവിക്കാനുള്ള വഴിയുണ്ട്. ജേണല്‍ ഓഫ് ബയോബിഹേവിയെറല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് വഴക്കിടുമ്പോള്‍ ഏതാണ്ട് ഒരുപോലെ പ്രതികരിക്കുന്ന പങ്കാളികള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുമെന്ന് തെളിഞ്ഞു.
32 വര്‍ഷം നീണ്ട പഠനത്തില്‍ 192 ദമ്പതികളെയാണ് പരീക്ഷിച്ചത്. സത്യത്തില്‍ ദമ്പതികളുടെ പെരുമാറ്റം പങ്കാളിയുടെ ആയുസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നറിയുകയായിരുന്നു പഠനത്തിന്‍റെ ലക്ഷ്യം. വഴക്കിടുമ്പോള്‍ പങ്കാളിയോടുള്ള പെരുമാറ്റം എങ്ങനെയാകും എന്നതാണ് മുഖ്യമായും പഠനവിധേയമായത്.

ഇതോടൊപ്പം തുറന്നു സംസാരിക്കുന്നതാണ് പ്രശ്‍നങ്ങള്‍ പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴിയെന്നും കാര്യങ്ങള്‍ മനസ്സില്‍ കൂട്ടിവെക്കുന്നത് നല്ലതല്ലെന്നും പഠനത്തില്‍ ഗവേഷകര്‍ നിര്‍ദേശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്