ആപ്പ്ജില്ല

സ്ത്രീകളിൽ സ്വപ്നസ്ഖലനം ഉണ്ടാകുന്നതിൻ്റെ രഹസ്യം ഇതാണ്

നല്ലൊരു സ്ഖലനം തന്നെയാണ് ലൈംഗിക ബന്ധത്തെ അതിൻ്റെ പരിപൂര്‍ണതിലെത്തിക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല! എന്നാൽ സ്വപ്നസ്ഖലനത്തിൻ്റെ കാര്യമോ? പുരുഷൻമാരിൽ മാത്രമല്ല ഉറക്കത്തിലെ രതിമൂർച്ഛ സ്ത്രീകളിലും സംഭവിക്കുന്നുവെന്ന് പഠനങ്ങൾ

Samayam Malayalam 18 Jun 2019, 3:31 pm

ഹൈലൈറ്റ്:

  • നൈറ്റ് ഫാള്‍ എന്നും, ഈറന്‍ സ്വപ്നം എന്നുമൊക്കെ സ്വപ്ന സ്ഖലനത്തെ വിളിക്കാറുണ്ട്
  • പുരുഷൻമാരിൽ പൊതുവെ ഇത് സംഭവിക്കാറുണ്ട്
  • എന്നാൽ സ്ത്രീകളിലും സ്വപ്ന സ്ഖലനം സംഭവിക്കുന്നതായി പഠനം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Untitled
സ്ത്രീകളിലും സ്വപ്ന സ്ഖലനമോ? അതിശയിക്കണ്ട. സ്ത്രീകളിലും സ്വപ്‌നസ്ഖലനമുണ്ടാകാറുണ്ടെന്ന് പഠനങ്ങൾ പറയുന്നു
ലൈംഗിക വികാരമുണ്ടാവുമ്പോള്‍ പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുമ്പ് സ്ത്രീകളില്‍ ചില പ്രത്യേക സ്രവങ്ങള്‍ ലൈംഗികാവയവങ്ങളില്‍ ലുബ്രിക്കേഷനുവേണ്ടി ഉല്‍പാദിപ്പിക്കപ്പെടും . ഇത് വഴുവഴുപ്പുള്ളതും നിറമില്ലാത്തതും ആയിരിക്കും വികാരസമയത്ത് ഇങ്ങനെ ഉണ്ടാവുക സ്വാഭാവികമാണ്.

ലൈംഗിക ബന്ധം എളുപ്പമാക്കാനുള്ള ലുബ്രിക്കേഷനുവേണ്ടി മാത്രമാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാല്‍ ഈ പ്രക്രിയയെ സ്ഖലനം എന്ന് വിശേഷിപ്പിക്കാനുമാവില്ല.

എന്നാൽ ഇത്തരം അനുഭവം ഉറക്കത്തിലും സംഭവിക്കാം. സ്ത്രീകളില്‍ ഉറങ്ങുമ്പോള്‍ സെക്‌സ് ഉത്തേജനമുണ്ടാകുകയും ഇതുവഴി വജൈനയില്‍ ലൂബ്രിക്കേഷനുണ്ടാകുകയും ചെയ്യും. ഇതിലൂടെ ഓര്‍ഗാസമെന്ന തോന്നലുണ്ടാകാം.

ഉറക്കത്തിൻ്റെ ഒരു പ്രത്യേക ഘട്ടത്തില്‍ വജൈനല്‍ ഭാഗത്തേയ്ക്കു രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇതാണ് സ്ത്രീകളില്‍ ഇത്തരമൊരു അവസ്ഥ വരുത്തുന്നത്. ചില സ്ത്രീകളില്‍ ഒരു രാത്രിയില്‍ തന്നെ ഇത് പലവട്ടം സംഭവിയ്ക്കാറുമുണ്ട്. ജേര്‍ണല്‍ ഓഫ് സെക്‌സ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ 37 ശതമാനം സ്ത്രീകള്‍ക്കും ഉറക്കത്തില്‍ സ്വപ്‌നസ്ഖലനമുണ്ടാകുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്