ആദ്യരാത്രി ഒരു പാട് സങ്കൽപ്പങ്ങൾ പൂവണിയുന്ന രാത്രിയൊന്നുമല്ല. പരസ്പരം മനസിലാക്കാനും, പൊരുത്തപ്പെടാനുമുള്ള രാത്രിയാണ്. ആദ്യരതിയുടെ അനുഭവങ്ങൾ പിന്നീടുള്ള ദിവസങ്ങളിലാണ് ഉണ്ടാവുക. എന്നാൽ യഥാർത്ഥ രതിക്ക് മുമ്പ് ഒരു റിഹേഴ്സൽ രതി നടത്തുന്നത് നല്ലതാണ്. വസ്ത്രങ്ങള്‍ നീക്കം ചെയ്യാതെ പലതരം വേഴ്ചാ രീതികള്‍ പരീക്ഷിക്കുക. സുഖകരവും സുരക്ഷിതവുമായ പൊസിഷനുകൾ തീരുമാനിക്കുക. ആദ്യരതിയുടെ പ്രായോഗികാനുഭവങ്ങൾ ക്ലേശകരമായിരിക്കും എന്ന് മനസിലാക്കി വെക്കുക. ആശങ്ക രണ്ടുപേര്ക്കുമുണ്ടാവാം. വൈമനസ്യമുണ്ടാവാം. പങ്കാളി എന്തു കരുതുമെന്ന സംശയം ഉണ്ടാകാം. ഈ അവസ്ഥയില്‍ ശരിയായി ലൈംഗിക വികാരമുണരണമെന്നില്ല. ആണിന് വേണ്ടത്ര ഉദ്ധാരണം നടക്കാതെ വരാം. സ്ത്രീ സംഭോഗ സന്നദ്ധയായില്ലെന്നും വരാം.
കാര്യങ്ങള്‍ ആഗ്രഹിച്ചതു പോലെ നടക്കുന്നില്ലെങ്കില്‍, പിന്നെ എല്ലാം ആദ്യം മുതല്‍ ആരംഭിക്കുന്നതാണ് ഉത്തമം. അല്പം ഇടവേള നല്കി ആമുഖ ലീലകള്‍ മുതല്‍ കഥ ആദ്യമേ തുടങ്ങട്ടെ. ഇത്തരം പുനര്സമാഗമങ്ങള് മാനസിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും ഉപകരിക്കും.ആദ്യ രതിയുടെ അനുഭവങ്ങള്‍ പങ്കാളികള്‍ തമ്മിലുളള ഹൃദയബന്ധം ഊട്ടിയുറപ്പിക്കാന്‍ പോന്നതാവണം. കാണിച്ച അബദ്ധങ്ങളും പരാക്രമങ്ങളും പരാജയങ്ങളും പിന്നീട് ഇരുവരുടെയും സ്വകാര്യനിമിഷങ്ങളില്‍ പറഞ്ഞു ചിരിക്കാനാകണം.