ആപ്പ്ജില്ല

ബന്ധങ്ങൾ സന്തോഷത്തോടിരിക്കാൻ പങ്കാളികൾ ഈ കാര്യങ്ങൾ ചെയ്താൽ മതി

എല്ലാ കാര്യങ്ങളും പൂർണതയോടെ സംതൃപ്തിപ്പെടുത്താൻ പങ്കാളിയ്ക്ക് കഴിയില്ലെന്ന് മനസിലാക്കുക. ആവശ്യ സമയത്ത് കൃത്യമായ പിന്തുണയും സ്നേഹവും നൽകാൻ ശ്രമിക്കുക.

Authored byറ്റീന മാത്യു | Samayam Malayalam 9 Apr 2024, 3:21 pm
എല്ലാ ബന്ധങ്ങളും സന്തോഷത്തോടെ ഇരിക്കണമെങ്കിൽ പങ്കാളികൾ ഇരുവരും തുല്യമായ ധാരണയും പരിശ്രമവും പ്രാധാന്യവും നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യകരമായ ഒരു ബന്ധം കെട്ടിപ്പടുക്കണമെന്നാണ് എല്ലാ പങ്കാളികളും ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുമ്പോൾ ആഗ്രഹിക്കുന്നത്. എന്നാൽ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് എത്തുന്ന പങ്കാളികൾക്ക് ഇത് പ്രാബല്യത്തിൽ വരുത്തിക്കാൻ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകാം. തെറ്റിദ്ധാരണകളും അസംതൃപ്തികളുമൊക്കെ ശരിയായ രീതിയിൽ പരസ്പരം പറഞ്ഞ് മനസിലാക്കണം. ഇതിനായി ചില വഴികൾ നോക്കാം.
Samayam Malayalam relationship
relationship


സംതൃപ്തിപ്പെടുത്തുക

എല്ലാ ബന്ധങ്ങളിലും പങ്കാളികൾ ആഗ്രഹിക്കുന്നത് പരസ്പരം പങ്കാളിയെല്ലാം സംതൃപ്തിപ്പെടുത്തണമെന്നാണ്. എന്നാൽ ഇതിൽ മനസിലാക്കേണ്ട പ്രധാനകാര്യം ഒരിക്കലും പരസ്പരം പൂർണമായും സംതൃപ്തിപ്പെടുത്താൻ സാധിക്കില്ല. ഇത് അംഗീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇരുവർക്കും എല്ലാ കാര്യങ്ങളിലും പൂർണമായും സംതൃപ്തിപ്പെടുത്താൻ സാധിക്കില്ല. എല്ലാ ആവശ്യങ്ങളെയും നിറവേറ്റി തരാൻ സാധിക്കില്ലെങ്കിലും പരസ്പരം കഴിയുന്നത്രെ കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ ശ്രമിക്കുക.

വാക്കുകളും പ്രവൃത്തിയും

വാക്കുകളും പ്രവൃത്തികളും ലക്ഷ്യങ്ങളുമൊക്കെ ബന്ധങ്ങളിൽ യോജിപ്പിക്കണം. സത്യസന്ധമായി ബന്ധങ്ങളിൽ തുടരേണ്ടത് വളരെ പ്രധാനമാണ്. ബന്ധങ്ങൾ നിലനിൽക്കാൻ വേണ്ട പ്രയത്നങ്ങൾ ആത്മാർത്ഥവും സത്യസന്ധവുമാണെങ്കിൽ തീർച്ചയായും അത് ബന്ധങ്ങളിൽ കൂടുതൽ ദൃഢത വരുത്താൻ സഹായിക്കും. മറ്റുള്ളവരുടെ മുൻപിൽ വച്ച് ഒരിക്കലും പങ്കാളിയെ ആക്ഷേപിക്കരുത്. വാക്കുകളും പ്രവൃത്തികളും സൂക്ഷിച്ച് വേണം.

ആശയവിനിമയം

ശരിയായ ആശയവിനിമയം വളരെ പ്രധാനമാണ്. ഒരോ കാര്യത്തിലും എന്താണ് തോന്നിയതെന്ന് ശരിയായ പങ്കാളിയ്ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുക. മനസിലുണ്ടാകുന്ന വികാരങ്ങളും തോന്നലുകളും പങ്കാളിയെ ശരിയായി അറിയിച്ചാൽ അത് ബന്ധത്തെ നിലനിർത്താൻ കൂടുതൽ ഗുണം ചെയ്യും. വിഷമം, ദേഷ്യം, സ്നേഹം എല്ലാം പ്രകടിപ്പിക്കേണ്ട സമയത്ത് കൃത്യമായി അവരെ അറിയിക്കാൻ ശ്രമിക്കുക.

ശ്രദ്ധ നൽകുക

പങ്കാളിയ്ക്ക് ശ്രദ്ധയും കരുതലും വേണ്ട സമയങ്ങളിൽ അത് കൃത്യമായി നൽകുക. ജോലി ഭാരം കാരണം ബുദ്ധിമുട്ടുന്ന പങ്കാളിയോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും പ്രശ്നങ്ങൾ കാരണം വിഷമിക്കുകയോ ചെയ്യുകയാണെങ്കിൽ പങ്കാളിയ്ക്ക് ആ സമയത്ത് വേണ്ട കരുതലും ശ്രദ്ധയും നൽകാൻ ശ്രമിക്കുക. അത് വളരെ പ്രധാനമാണ്.
ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്