ആപ്പ്ജില്ല

ദമ്പതികള്‍ തമ്മില്‍ എത്ര പ്രായ വ്യത്യാസം ഉണ്ടായിരിക്കണം

3000 ത്തോളം പേരെ നിരീക്ഷിച്ചാണ് സംഘം നിഗമനത്തിലെത്തിയത്. ചിലര്‍ ഒരേ പ്രായമുള്ളവരെ വിവാഹം കഴിക്കുമ്പോള്‍ മറ്റ് ചിലര്‍ തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീയെ വിവാഹം കഴിക്കുന്നു.

Samayam Malayalam 9 Mar 2019, 5:05 pm
ഭാര്യയും ഭര്‍ത്താവും തമ്മില്‍ എത്ര പ്രായവ്യത്യാസം ഉണ്ടായിരിക്കണമെന്നതില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണ്. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വലിയ പ്രായ വ്യത്യാസമൊന്നുമുണ്ടാവാറില്ല. ചിലര്‍ ഒരേ പ്രായമുള്ളവരെ വിവാഹം കഴിക്കുമ്പോള്‍ മറ്റ് ചിലര്‍ തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീയെ വിവാഹം കഴിക്കുന്നു.
Samayam Malayalam marrge


എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ എത്ര പ്രായ വ്യത്യാസമാവാം എന്നതാണ് അറ്റ്‍ലാന്‍റയിലെ എമോറി യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. 3000 ത്തോളം പേരെ നിരീക്ഷിച്ചാണ് സംഘം നിഗമനത്തിലെത്തിയത്

അഞ്ചു വര്‍ഷം പ്രായ വ്യത്യാസമുള്ളവരെയും ഒരു വര്‍ഷമുളളവരെയും പരിഗണിച്ചപ്പോള്‍ അഞ്ചു വര്‍ഷം പ്രായവ്യത്യാസമുളളവരില്‍ വിവാഹമോചന നിരക്ക് 18 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. 10 വര്‍ഷം പ്രായവ്യത്യാസമുള്ളവരില്‍ വിവാഹ മോചന നിരത്ത് 39 ശതമാനമാണ്.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ 20 വര്‍ഷം പ്രായവ്യത്യാസമുണ്ടെങ്കില്‍ 95 ശതമാനമാണ് വിവാഹമോചന നിരക്ക്. ചുരുക്കി പറഞ്ഞാല്‍ ദമ്പതികള്‍ തമ്മിലുള്ള അനുയോജ്യമായ പ്രായ വ്യത്യാസം ഒരു വര്‍ഷമാണെന്നാണ് പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്