ആപ്പ്ജില്ല

ലൈഫിൽ മടുപ്പ് തോന്നുന്നുവെങ്കിൽ....!

ആളുകൾ തിരക്കുള്ള ഒാട്ടത്തിലാണ്. ചെറിയ ജീവിതത്തിൽ നിരവധി കാര്യങ്ങളാണ് ചെയ്ത് തീ‍ർക്കാനുള്ളത്

TNN 16 Feb 2017, 10:04 pm
ആളുകൾ തിരക്കുള്ള ഒാട്ടത്തിലാണ്. ചെറിയ ജീവിതത്തിൽ നിരവധി കാര്യങ്ങളാണ് ചെയ്ത് തീ‍ർക്കാനുള്ളത്. ഇതൊരു മത്സര ഒാട്ടമാണ്. ഒന്ന് നിന്നു പോയാൽ തട്ടിതെറിപ്പിച്ച് ഓടുത്തയാൾ മുന്നേറും.. അങ്ങനെയാണ് ലോകം പോകുന്നത്. 15 വയസുള്ള കുട്ടി വെബ് ഡെവലപ്പറായി മില്ല്യനയറാകുന്ന കാലമാണ്. 25 വയസിലെ സ്വന്തമായി കമ്പനി വരെ ആകുന്നു. അങ്ങനെ ഒരു കൂട്ട‍ർ ജീവിത വിജയം നേടി നമ്മെ നോക്കി പുഞ്ചിരിക്കുന്നു.
Samayam Malayalam if you think you are going nowhere in life take a deep breath and read this
ലൈഫിൽ മടുപ്പ് തോന്നുന്നുവെങ്കിൽ....!


വിവാഹിതനായി സെറ്റിലായി വിദേശത്ത് ലക്ഷങ്ങൾ വാങ്ങി സ്കോട്ട്ലണ്ടിലോ അമേരിക്കയിലോ നിന്ന് സുഹൃത്തുക്കൾ ഹണിമൂൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ചിലരുടെ നെഞ്ച് നോവുന്നുണ്ടാകണം. അവർ‍ നിരാശയിലാണ്. ജീവിതത്തിൽ ഒരുമാറ്റവുമില്ല. 25 വയസിൽ നാലഞ്ച് കമ്പനികളിൽ പണിയെടുത്ത് മടുത്തിരിക്കുന്നു.

എന്നാൽ ഇത്തരം മടുപ്പിക്കുന്ന നിമിഷങ്ങളിൽ ഒന്ന് ദീ‍ർഘശ്വാസമെടുക്കൂ...എന്നിട്ട് ജീവിതത്തെ മറ്റൊരു രീതിയിൽ കണ്ടു നോക്കൂ, ഹെൻറ ഫോർഡ് തൻെറ കാ‍ർ ‍ഡിസൗൻ ചെയതത് അദ്ദേഹത്തിൻെറ 45മത്തെ വയസിലാണ്. ലോകം മുഴുവൻ വ്യത്യസ്ത രീതിയിലുള്ള ആളുകളാണ്. നിങ്ങളെ പോലെ നിങ്ങൾ മാത്രമാണ്. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തരുത്. ഒരാൾ 25മത്തെ വയസിൽ വിവാഹിതനായേക്കാം. 30മത്തെ വയസിൽ ഡൈവോഴ്സും ആയേക്കാം. ഒരാൾ 25 സിഇഒ ആയി 50വയസിൽ മരിച്ചേക്കാം. എന്നാൽ മറ്റൊരുവൻ 50വയസിൽ സിഇഒ ആയി 90വയസിലായിരിക്കും മരിക്കുക. ഒബാമ 55 വയസിൽ റിട്ടയേ‍ർഡ് ആയപ്പോൾ ട്രംപ് 71 വയസിലാണ് അമേരിക്കൻ പ്രസിഡൻറായത്. ഒരോരുത്ത‍ർക്കും ഒരു ടൈംസോൺ ഉണ്ട്. അതിൽ ഭാഗ്യനി‍ർഭാഗ്യങ്ങൾ നമ്മെ കാത്തിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്