ആപ്പ്ജില്ല

ദാമ്പത്യ ജീവിതം മാധുര്യമുള്ളതാകാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ദമ്പതികള്‍ പരസ്‌പരം മനസ്സിലാക്കി ഉപാധികളില്ലാതെ സ്നേഹിമ്പോഴാണ്‌ വൈവാഹിക ജീവിതം മാധുര്യമുള്ളതാവുന്നതെന്ന വസ്തുതയും ആരും മറക്കേണ്ട

TNN 28 Jul 2017, 1:12 pm
ദാമ്പത്യ ജീവിതം മാധുര്യമുള്ളതാകാന്‍ ആദ്യം വേണ്ടത് പരസ്‌പരം അറിയലും ഉള്‍ക്കൊള്ളലും അംഗീകരിക്കലുമാണ്‌. ഇതാണ് ദാമ്പത്യബന്ധത്തിന് ഊഷ്മളത പകരുന്നത്. പരസ്‌പരം അറിയാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മറക്കുമ്പോഴാണ്‌ കുടുംബത്തിൽ പൊട്ടലും ചീറ്റലുമുണ്ടാവുന്നത്‌. ശരീരവും മനസും ഒരുപോലെ കൈമാറുമ്പോഴാണ്‌ ദാമ്പത്യബന്ധത്തിലെ യഥാര്‍ഥ സ്‌നേഹം പ്രവഹിക്കുക.
Samayam Malayalam patience in relationships
ദാമ്പത്യ ജീവിതം മാധുര്യമുള്ളതാകാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം


എന്നാല്‍ തിരക്കുപിടിച്ച വര്‍ത്തമാനകാല സമൂഹത്തില്‍ ഒന്നു മനസ്സു തുറന്നു സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ്‌ പലപ്പോഴും വിവാഹമോചനം വരെ എത്തുന്നത്‌. ക്ഷമ എന്ന ഒരൊറ്റഘടകം ദാമ്പത്യജീവിതത്തിൽ ഉണ്ടെങ്കിൽ തന്നെ ആ ഘടകത്തിന് ദാമ്പത്യബന്ധത്തിൽ വൻ മാറ്റങ്ങൾ പ്രകടമാക്കാൻ സാധിക്കും. പരസ്പരം ഉണ്ടാകുന്ന പല തെറ്റുകളും ക്ഷമിക്കുന്നതിലൂടെ മാത്രമേ ദാമ്പത്യബന്ധം പൂര്‍ണ വിജയത്തിലെത്തുകയുള്ളൂ.

ഇണയുടെ നന്‍മകളും ഗുണങ്ങളും കണ്ടെടുക്കാനാവണം നാം ശ്രമിക്കേണ്ടത്‌. അവളിലെ/ അവനിലെ ഒരു നന്മ നാം കണ്ടെത്തുമ്പോള്‍ അവള്‍/ അവന്‍ നമ്മിലെ നൂറ്‌ നന്‍മകള്‍ കണ്ടെടുക്കും. അതിനാൽ തന്നെ നന്മകള്‍ കണ്ടെടുക്കുന്നതിൽ നമുക്ക് മത്സരിക്കാം. ദമ്പതികള്‍ പരസ്‌പരം മനസ്സിലാക്കി ഉപാധികളില്ലാതെ സ്നേഹിമ്പോഴാണ്‌ വൈവാഹിക ജീവിതം മാധുര്യമുള്ളതാവുന്നതെന്ന വസ്തുതയും ആരും മറക്കേണ്ട...

Patience In Relationships: This One Quality Can Do Wonders For Your Relationship

Whoever said ‘patience is a virtue' was probably waiting in line for the best things in life and eventually landed up with them. It certainly doesn't imply getting what you want sans hard work and dedication. Patience as a virtue speaks volumes when you know how to practice it just about right.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്