ആപ്പ്ജില്ല

ജീവിത പങ്കാളിയോട് നിങ്ങളുടെ പഴയ പ്രണയ കഥകള്‍ പറയേണ്ട ആവശ്യമുണ്ടോ?

വിവാഹത്തിന് മുന്‍പ് പലര്‍ക്കും പ്രണയബന്ധം ഉണ്ടായെന്ന് ഇരിക്കാം. എ ന്നാല്‍, ഇത് വിവാഹശേഷം പങ്കാളിയോട് തുറന്ന് പറയണോ? അറിയാം ഉത്തരങ്ങള്‍.

Authored byഅഞ്ജലി എം സി | Samayam Malayalam 4 Mar 2023, 1:14 pm
ജീവിതത്തിലെ തന്നെ പുതിയൊരു വഴിത്തിരിവാണ് വിവാഹം. പരസ്പരം അറിഞ്ഞരും സഹകരിച്ചും ഒത്തൊരുമയോടെ ജീവിക്കേണ്ട വിവാഹ ജീവിതത്തില്‍ ദമ്പതികള്‍ തമ്മില്‍ നല്ല ഐക്യം ഉണ്ടായിരിക്കണം. പലരും, വിവാഹം കഴിക്കുന്നചിന് മുന്‍പ് ചിലപ്പോള്‍ പല പ്രണയ ബന്ധത്തിലും ആയിരുന്നിരിക്കാം.
Samayam Malayalam relationship tips about is there any need to share your past love story with your life partner
ജീവിത പങ്കാളിയോട് നിങ്ങളുടെ പഴയ പ്രണയ കഥകള്‍ പറയേണ്ട ആവശ്യമുണ്ടോ?


ചിലര്‍ക്ക് ആ പ്രണയ ബന്ധം തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വേണ്ടെന്ന് വെച്ചതാക്കാം. എന്നാല്‍, ചിലരാകട്ടെ, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരിക്കും പുതിയ വിവാഹ ബന്ധത്തിലേയ്്ക്ക് ചുവടെടുത്ത് വയ്ക്കുന്നത്. ഇത്തരത്തില്‍ വീട്ടുകാരുടെ താല്‍പര്യത്തിനൊത്ത് വിവാഹത്തിലേയ്ക്ക് കടക്കുന്നവരിലും ഒരു ബ്രേക്കപ്പ് കഴിഞ്ഞതിന് പിന്നാലെ വിവാഹത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നവരിലും പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടെയെന്ന് വരാം.

അതിനാല്‍ തന്നെ പലര്‍ക്കും തന്റെ പങ്കാളിയോട് തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറയാന്‍ തോന്നാം. എന്നാല്‍, പങ്കാളിക്ക് സംശയരോഗം വരുമോ എന്ന ഭയത്താല്‍ തുറന്ന് പറയാന്‍ മടിക്കുന്നവരും കുറവല്ല. സത്യത്തില്‍ ഇത്തരം സന്ദര്‍ഭത്തില്‍ എന്താണ് നിങ്ങള്‍ ചെയ്യേണ്ടത്?

വിവാഹത്തിന് മുന്‍പ് ഭാവി വരനോട് സത്യം തുറന്ന് പറയണോ?

റിലഷന്‍ഷിപ്പ് എക്‌സ്‌പേര്‍ട്‌സിന്റെ അഭിപ്രായത്തില്‍ വിവാഹത്തിന് മുന്‍പ് പങ്കാളിയോട് തന്റെ കഴിഞ്ഞകാലത്തെ പ്രണയം തുറന്ന് പറയുന്നത് നല്ലതാണെന്നാണ് പറയുന്നത്. ഇത് പങ്കാളിക്ക് നിങ്ങള്‍ കൂടുതല്‍ വിശ്വാസം ഉണ്ടാക്കുന്നതിനും നിങ്ങളിലെ സത്യസന്തത മനസ്സിലാക്കുന്നതിനും ബന്ധത്തിന് കൂടുതല്‍ ഉറപ്പ് നല്‍കുന്നതിനും ഇത് സഹായിക്കുന്നതായി പറയുന്നു.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

നിങ്ങള്‍ നിങ്ങളുടെ പഴയകാല പ്രണയകഥകള്‍ പറയുന്നതിന് മുന്‍പ് കാര്യങ്ങള്‍ സബൂക്ഷിച്ച് കൈകാര്യം ചെയ്യണം. നിങ്ങളുടെ ഭൂതകാലത്തില്‍ നിരവധി സംഭവവികാസങ്ങള്‍ നടന്നിട്ടഉണ്ട്, അല്ലെങ്കില്‍ പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നത് വീട്ടുകാരുടെ താല്‍പര്യക്കുറവ് കൊണ്ടാണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറയുമ്പോള്‍ ശ്രദ്ധിക്കണം. കാരണം, കാര്യങ്ങളെ അതിന്റേതായ രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് നിങ്ങളുടെ ഭര്‍ത്താവെങ്കില്‍ അത് നിങ്ങളുടെ ദാമ്പത്യത്തെ കാര്യമായി ബാധിക്കാം.

പങ്കാളിയെ മനസ്സിലാക്കി കാര്യങ്ങള്‍ അവതരിപ്പിക്കാം

നിങ്ങളുടെ പങ്കാളി എങ്ങിനെയുള്ള വ്യക്തിയാണെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കിയതിന് ശേഷം മാത്രം കാര്യങ്ങള്‍ തുറന്ന് പറയാന്‍ സമീപിക്കുന്നതാണ് നല്ലത്. ചിലപ്പോള്‍ നിങ്ങള്‍ എല്ലാകാര്യങ്ങളും ഓപണ്‍ ആയി പറയുന്ന വ്യക്തി ആയിരിക്കാം. എന്നാല്‍, നിങ്ങളുടെ ഭര്‍ത്താവിന് അതേ രീതിയില്‍ കാര്യങ്ങളെ മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നതും നിങ്ങളെ സംശയത്തിന്റെ നിഴലില്‍ കാണുന്നതിന് വഴിയൊരുക്കും.

അതിനാല്‍, നിങ്ങളുടെ ഭര്‍ത്താവിന്റെ സ്വഭാവം എങ്ങിനെ ഉള്ളതാണെന്നും, കാര്യങ്ങളഎ ഏത് രീതിയില്‍ സമീപിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കും എന്നും മനസ്സലാക്കി തുറന്ന് പറയുന്നതാണ് നല്ലത്.

ആദ്യ കൂടിക്കാഴ്ച്ചയില്‍ പറയരുത്

നിങ്ങള്‍ ആദ്യമായി കാണുന്ന അവസരത്തില്‍ തന്നെ നിങ്ങളുടെ പ്രണയ കഥകള്‍ പറയുന്നത് പങ്കാളിയുടെ ഉള്ളില്‍ ഒരു നെഗറ്റീവ് അനുഭൂതി ഉണ്ടാക്കുന്നതിന് കാരണമാകും. അതിനാല്‍, രണ്ട് മൂന്ന് വട്ടം കണ്ടതിന് ശേഷം, ആ വ്യക്തിയെ മനസ്സിലാക്കിയതിന് ശേഷം മാത്രം കാര്യങ്ങള്‍ പറയാന്‍ സമീപിക്കുക.

ആദ്യകൂടിക്കാഴ്ച്ചയില്‍ നിങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും.
അതുപോല, നിങ്ങള്‍ പങ്കാളിയോട് കാര്യങ്ങള്‍ പറയുമ്പോള്‍ മുഴുവനും വ്യക്തമായി പറയാതെ കുറച്ച് ഔട്ട്‌ലൈന്‍ മാത്രം നല്‍കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ പങ്കാളിക്ക് അത് അസ്വസ്ഥത ഉണ്ടാക്കാം.

പങ്കാളി നിങ്ങളോട് പ്രണയകഥ ചോദിച്ചാല്‍

ഇപ്പോള്‍ നിങ്ങളുടെ പങ്കാളി തന്നെ നിങ്ങളോട് മുന്‍പ് പ്രണയം ഉണ്ടായിരുന്നുവോ എന്ന് ചോദിച്ചാല്‍, പങ്കാളിക്ക് കാര്യങ്ങളെ അതിന്റേതായ രീതിയില്‍ എടുക്കാനുള്ള പ്രാപ്തിയുണ്ട്, ആള് വേറെ രീതിയില്‍ എടുക്കുകയില്ല എങ്കില്‍ മാത്രം നിങ്ങള്‍ക്ക് തുറന്ന് പറയാവുന്നതാണ്. ഇത്തരത്തില്‍ തുറന്ന് പറയുമ്പോള്‍ ഒരിക്കലും പങ്കാളിയുടെ സിംപതി നേടുന്ന വിധത്തില്‍ ആവരുത് അവതരണം. സിംപിള്‍ ആയി കാര്യം അവതരിപ്പിക്കുക.
ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്