ആപ്പ്ജില്ല

വിവേക് ഐശ്വര്യയോട് ചെയ്തത് ആരും ചെയ്യാന്‍ പാടില്ലാത്തത്; കാരണം ഇതാണ്

ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിവേക് പ്രചരിപ്പിച്ചത്. എക്‌സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്നൊരാള്‍ പങ്കുവച്ച മീം ആണ് വിവേക് പങ്കുവച്ചിരിക്കുന്നത്

Samayam Malayalam 21 May 2019, 5:13 pm

ഹൈലൈറ്റ്:

  • വിവേക് ഒബ്റോയിയും ഐശ്വര്യറായും തമ്മിലുള്ള ബന്ധം അവസാനിച്ചിട്ട് വർഷങ്ങളായി
  • ബോളിവുഡിൽ പ്രണയവും പ്രണയത്തകർച്ചയും പതിവാണ്
  • രണ്ടു പേരും മക്കളെല്ലായാമായി കുടുംബ ജീവിതം നയിക്കുകയുമാണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Untitled
വിവേക് ഒബ്റോയിയും ഐശ്വര്യറായും തമ്മിലുള്ള ബന്ധം അവസാനിച്ചിട്ട് വർഷങ്ങളായി. ബോളിവുഡിൽ പ്രണയവും പ്രണയത്തകർച്ചയും പതിവാണ്. രണ്ടു പേരും മക്കളെല്ലായാമായി കുടുംബ ജീവിതം നയിക്കുകയുമാണ്. വിവേക് ഒബ്റോയ് പ്രിയങ്ക ആൽവ ഒബ്റോയിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. വിവാൻ വീർ എന്ന മകനും അദ്ദേഹത്തിനുണ്ട്. ഐശ്വര്യയ്ക്ക് ആരാധ്യ എന്ന മകളുമുണ്ട്. തീർത്തും അപ്രതീക്ഷിതമായാണ് സോഷ് മീഡിയയെ ഞെട്ടിച്ച് വിവേക് ഐശ്വര്യയുടെ ചിത്രമുള്ള ഒരു ട്രോൾ ഷെയർ ചെയ്തത്.
ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിവേക് പ്രചരിപ്പിച്ചത്. എക്‌സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്നൊരാള്‍ പങ്കുവച്ച മീം ആണ് വിവേക് പങ്കുവച്ചിരിക്കുന്നത്. ഒപ്പീനിയന്‍ പോളും എക്‌സിറ്റ് പോളും തിരഞ്ഞെടുപ്പ് ഫലവും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകില്ലെന്നാണ് ട്രോളിൽ പറയുന്നത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നും വിവേക് മീം പങ്കുവച്ച് കുറിച്ചു.

സമൂഹത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെയാണ് വിവേക് ട്വിറ്ററിൽ പങ്കുവച്ച മീം പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തത്.മീമിനുള്ള തന്റെ മറുപടി ഒരു സ്ത്രീയെ എങ്കിലും അധിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് പരിഹാരം ചെയ്യേണ്ട പ്രവൃത്തിയാണെന്നും അതിനാൽ‌ താൻ മാപ്പ് പറയുന്നുവെന്നുമാണ് വിവേക് ട്വിറ്ററിൽ കുറിച്ചത്. മുൻ കാല പ്രണയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്തു വിടുന്നവർക്കും വ്യക്തിഹത്യ നടത്തുന്നവർക്കും ഒരു പാഠമാണ് .

ജീവിതത്തിൽ നിന്ന് അകന്നു പോയ വ്യക്തികളെ സോഷ്യൽ മീഡിയയിൽ അപമാനിക്കുന്നത് തമാശയാകുന്നത് എങ്ങനെയാണ്? മറ്റൊരു വ്യക്തിയെ വേദനിപ്പിക്കുന്നത് ഒരിക്കലും തമാശയല്ല. മാത്രമല്ല ഇതൊരു അടിസ്ഥാൻ മര്യാദയുടെ പ്രശ്നമാണ്. മറ്റൊരാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുമ്പോൾ അവരുടെ അനുവാദം വാങ്ങുക എന്നത് അടിസ്ഥാന മര്യാദയാണ്. ഒരാളുടെ പ്രൈവസിയെ മുറിവേൽപ്പിക്കുന്നത് ഒട്ടും നല്ല ശീലമല്ല. ഇക്കാര്യങ്ങൾ സമാധവും സന്തോഷകരവുമായ ജീവിതം നയിക്കുന്നവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പൂർവ പ്രണയിതാവിൻ്റെ ജീവിതം തകിടം മറയാൻ ഇത്തരം ചെയ്തികൾ മാത്രം മതിയാകും. പൂർവ പ്രണയം മറക്കാൻ ഒരാൾ വർഷങ്ങൾ തന്നെ എടുത്തിട്ടുണ്ടാകാം. അപ്പോൾ ഇത്തരം സംഗതികൾ വീണ്ടുമെത്തുന്നത് ആ വ്യക്തിയെ മാനസികമായ തളർത്തിയേക്കാം. നിങ്ങൾ ചെയ്യുന്ന ഗുരുതരമായ തെറ്റ് തിരുത്തിയാലും സോഷ്യൽ മീഡിയയിൽ അത് വൈറലായിക്കഴിഞ്ഞിരിക്കും. തിരുത്താനാവാത്ത കളങ്കമായി അത് ഷെയറും റീഷെയറുമായി മാറിക്കഴിഞ്ഞിരിക്കും

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്