ആപ്പ്ജില്ല

ഐ ആം സോറി എന്ന് എങ്ങനെ പറയും ?

ജീവിതത്തിൽ എല്ലാവർക്കും തെറ്റുകൾ പറ്റാറുണ്ട്. എന്നാൽ തെറ്റു പറ്റിയാലും എല്ലാവർക്കും ക്ഷമ പറയാൻ കഴിയണമെന്നില്ല. വിജയകരമായി എങ്ങനെ ക്ഷമ പറയാം എന്ന് ഒഹിയോ സർവകലാശാല അടുത്തിടെ ഗവേഷണം നടത്തിയിരുന്നു.

TNN 15 Apr 2016, 1:16 pm
ജീവിതത്തിൽ എല്ലാവർക്കും തെറ്റുകൾ പറ്റാറുണ്ട്. എന്നാൽ തെറ്റു പറ്റിയാലും എല്ലാവർക്കും ക്ഷമ പറയാൻ കഴിയണമെന്നില്ല. വിജയകരമായി എങ്ങനെ ക്ഷമ പറയാം എന്ന് ഒഹിയോ സർവകലാശാല അടുത്തിടെ ഗവേഷണം നടത്തിയിരുന്നു. ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്ഷമ പറയാമെന്ന് പഠനഫലം സൂചിപ്പിക്കുന്നു. 333 മുതിർന്നവരെയും 422 വിദ്യാർഥികളെയും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഓഫീസിലെ ജോലികൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ പ്രാവർത്തികമാക്കേണ്ട കാര്യങ്ങളാണിവ.
Samayam Malayalam science reveals 6 steps to get it right
ഐ ആം സോറി എന്ന് എങ്ങനെ പറയും ?


1. പശ്ചാത്താപം പ്രകടിപ്പിക്കുക

ഓഫീസിലെ ജോലികളിലും മറ്റും തെറ്റുണ്ടായാൽ എവിടെയോ ചില പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ടെന്നും അതിൽ അസന്തുഷ്ടിയുണ്ടെന്നും ബോധ്യപ്പെടുത്താൻ ശ്രമിക്കുക.

2. എവിടെ പിഴ സംഭവിച്ചു

എന്തെങ്കിലും തെറ്റായി സംഭവിച്ചു എന്ന് മനസിലായാൽ അത് കൃത്യമായി ബോധ്യപ്പെടുത്തുക. നിങ്ങളുടെ ഓഫീസ് ജോലി അത് സുഗമമാക്കും.

3. ഉത്തരവാദിത്തം ഏറ്റെടുക്കുക

എന്താണോ സംഭവിച്ചത് അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവുക.

4. പശ്ചാത്താപ പ്രസ്താവന

തെറ്റ് പറ്റിയ സന്ദർഭത്തിൽ ഐ ആം സോറി എന്ന് പറയാൻ ശീലിക്കുക

5. കേടുപാടുകൾ പരിഹരിക്കുക

ഇതാണ് ഏറ്റവും പ്രധാനം. തെറ്റ് പറ്റി എന്ന് പറയുന്നത് ബുദ്ധിമുട്ടാണെങ്കിൽ...പോരായ്മകൾ പരിഹരിക്കാൻ വേണ്ടതെല്ലാം ചെയ്യും എന്ന് തീർച്ചപ്പെടുത്തി പറയുക.

6. ക്ഷമാപേക്ഷ

നേരത്തെ പറഞ്ഞ രീതിയിൽ എല്ലാം നടന്നാൽ പ്രത്യേകിച്ച് മാപ്പിരക്കേണ്ട കാര്യമില്ല. കാര്യം എല്ലാവരും നിങ്ങളോട് ക്ഷമിച്ചു കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്