ആപ്പ്ജില്ല

റോബോട്ട് സുന്ദരികളുടെ വേശ്യാലയം ലോകം മുഴുവൻ വ്യാപിപ്പിക്കാൻ ഒരുങ്ങി കമ്പനി

യഥാർത്ഥ സ്ത്രീക്ക് മേൽ പ്രയോഗിക്കാൻ സാധിക്കാത്ത വന്യമായ ഏത് ലൈംഗിക കൃത്യവും ഇവയ്ക്ക് മേൽ പ്രയോഗിച്ച് സംതൃപ്തിയടയാനും സാധിക്കുന്നതാണ്. ഭാവിയിൽ ലൈംഗികതയുടെ സ്വഭാവം പാടെ മാറി മറിയുമെന്നാണ് പ്രവചനം

Samayam Malayalam 13 Apr 2019, 6:49 pm

ഹൈലൈറ്റ്:

  • ലൈംഗികാസ്വാദനത്തിൻ്റെ ശീലങ്ങൾ ലോകത്താകെ മാറ്റി മറിക്കുന്ന ഘട്ടത്തിലാണ്
  • ഓരോ ദിവസം കഴിയുന്തോറും സെക്സ് റോബോട്ടുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്
  • ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബാർസലോണയിൽ സെക്സ് ഡോൾ അഥവാ റോബോട്ട് വേശ്യാലയം ആരംഭിച്ചിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Untitled98
ലൈംഗികാസ്വാദനത്തിൻ്റെ ശീലങ്ങൾ ലോകത്താകെ മാറ്റി മറിക്കുന്ന ഘട്ടത്തിലാണ്. ഓരോ ദിവസം കഴിയുന്തോറും സെക്സ് റോബോട്ടുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബാർസലോണയിൽ സെക്സ് ഡോൾ അഥവാ റോബോട്ട് വേശ്യാലയം ആരംഭിച്ചിരുന്നു.

യൂറോപ്പിലെ ആദ്യത്തെ വേശ്യാലയമാണ്. വന്‍മത്സരം നടക്കുന്ന സെക്‌സ് ഡോള്‍ വിപണിയില്‍ ഒരു വര്‍ഷം ഒഴുകുന്നത് 30 ബില്യണ്‍ പൗണ്ടാണ്. അത് വൻ വിജയവുമായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒന്ന് ലണ്ടനിലും ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ലോകം മുഴുവൻ വ്യാപിക്കാനൊരുങ്ങുകയാണ് കമ്പനി. ബാർസലോണയിൽ പ്രശസ്തമായ ലാ റാംബ്ല സ്ട്രിപ്പിലായിരുന്നു ആദ്യം ഈ റോബോട്ട് വേശ്യാലയം ആരംഭിച്ചിരുന്നത്.
എന്നാൽ പരമ്പരാഗത ലൈംഗിക തൊഴിലാളികളുടെ ശക്തമായ എതിർപ്പ് മൂലം ഇത് അടച്ച് പൂട്ടേണ്ടി വന്നു. 67 പൗണ്ട് കൊടുത്താൽ കസ്റ്റമർമാർക്ക് ഇവിടെ അര മണിക്കൂർ ചെലവഴിക്കാനാകും. ഒരു മണിക്കൂർ വേണമെങ്കിൽ 83 പൗണ്ട് കൊടുത്താൽ മതി. തെർമോപ്ലാസ്റ്റിക് ഇലാസ്റ്റോമറിലാണീ വേശ്യാ റോബോട്ടുകളെ നിർമ്മിച്ചിരിക്കുന്നത്.


വളരെ ശുചിത്വപൂർണമായിട്ടാണ് ഇവിടെ റോബോട്ടുകളെ കസ്റ്റമർമാർക്കായി പ്രദാനം ചെയ്യുന്നത്. ഓരോരുത്തരുടെയും ഉപയോഗം കഴിഞ്ഞ ശേഷവും മുമ്പെയും പ്രത്യേകം ആന്റി ബയോട്ടിക്കൽ സോപ്പുകൾ ഉപയോഗിച്ച് ഇവടെ കഴുകി വൃത്തിയാക്കും.


ഇവിടെയെത്തുന്ന കസ്റ്റമർക്ക് തങ്ങൾക്കിഷ്ടമുള്ള റോബോട്ടിനെ തെരഞ്ഞെടുത്ത് സെക്സ് ചെയ്യാവുന്നതാണ്. വേണ്ടവർക്ക് ഇവയെ മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. ഇത്തരം ഡോളുകളുടെ ഉപയോഗത്തിലൂടെ ആളുകളുടെ ലൈംഗിക പ്രകടനം മെച്ചപ്പെടുത്താമെന്നാണ് കമ്പനി പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്