ആപ്പ്ജില്ല

നിങ്ങളുടെ ജീവിതം ശരിയായ ദിശയിലാണോ??

കോളേജ് കഴിഞ്ഞ് പുറംലോകത്തേക്കിറങ്ങുമ്പോഴാണ് പലര്‍ക്കും തനാരാണെന്നും സമൂഹത്തില്‍ തന്‍റെ റോള്‍ എന്താണെന്നുമെല്ലാം മനസ്സിലാക്കാനാവുന്നത്.

TNN 28 Mar 2016, 12:32 pm
കോളേജ് കഴിഞ്ഞ് പുറംലോകത്തേക്കിറങ്ങുമ്പോഴാണ് പലര്‍ക്കും തനാരാണെന്നും സമൂഹത്തില്‍ തന്‍റെ റോള്‍ എന്താണെന്നുമെല്ലാം മനസ്സിലാക്കാനാവുന്നത്. ശരിയായ ദിശയിലാണോ ജീവിതം മുന്നോട്ട് പോകുന്നത് എന്ന് സംശയം തോന്നുക സ്വാഭാവികം മാത്രമാണ്. സ്വന്തം അനുഭവങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട കരുത്തും നിങ്ങളെ ആകെ മാറ്റി മറ്റൊരു വ്യക്തിയായേക്കാം. ജീവിതം ശരിയായ ദിശയില്‍ തന്നെയാണ് നീങ്ങുന്നത് എന്നതിന്‍റെ ചില തെളിവുകള്‍ ഇതാ:
Samayam Malayalam signs which indicate you are on the right track in life
നിങ്ങളുടെ ജീവിതം ശരിയായ ദിശയിലാണോ??


1. ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവുക:
ഒരു പ്രശ്നവുമില്ലാത്ത ജീവിതത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോകുന്നതെങ്കില്‍‍ അത് വെറും യാന്ത്രികമാണ്. ഒന്നുകില്‍ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ മനപൂര്‍വം ഒഴിഞ്ഞു മാറുന്നു. അല്ലെങ്കില്‍ അവയൊന്നും നിങ്ങളെ ബാധിക്കാതെ ആരോ നിങ്ങളെ സംരക്ഷിക്കുന്നു. രണ്ടും ദോഷം തന്നെ. പ്രശ്നങ്ങളുണ്ടാവുകയും അവയെ അഭിമുഖീകരിച്ച് മുന്നോട്ടു പോവുകയും ചെയ്യുമ്പോഴാണ് നിങ്ങളുടെ വ്യക്തിത്വം രൂപാന്തരപ്പെടുന്നത്.

2.ഒറ്റയ്ക്കായിരിക്കാന്‍ ആഗ്രഹിക്കുക:
സുഹൃത്തുക്കളും അവരോടൊപ്പം ചിലവഴിക്കുന്ന സമയവും മാത്രമല്ല ക്വാളിറ്റി ടൈം. സ്വന്തം ചിന്തകള്‍ക്കും ഇഷ്ടങ്ങള്‍ക്കും വേണ്ട പ്രാധാന്യം നല്‍‍കി, തനിക്കായി അല്‍പ്പം സമയം മാറ്റിവെക്കാൻ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ശരിയായ ദിശയില്‍ തന്നെയാണെന്ന് ഉറപ്പിക്കാം. വ്യക്തിത്വ വികാസത്തിന്‍റെ ഒരു പ്രധാന ഘട്ടമാണ് തന്നെത്തന്നെ തിരിച്ചറിയുക എന്നത്.

3.സ്വന്തം കാര്യങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുക:
സ്വന്തം ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം ചെയ്യാന്‍ തുടങ്ങുക. പ്രശ്നങ്ങള്‍ തന്നാലാവും വിധം തന്‍റേടത്തോടെ നേരിടുന്നതും നിങ്ങളെ സ്ട്രോങ് ആക്കും.



4.സ്വന്തമായി ലക്ഷ്യങ്ങളുണ്ടാവുക:
സ്വന്തമായി ലക്ഷ്യങ്ങളുണ്ടാവുക, അവയ്ക്കായി സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിക്കുക എന്നിവ വ്യക്തിത്വ വികാസം ശരിയായി നടക്കുന്നു എന്നതിന്‍റെ ലക്ഷണങ്ങളാണ്.

5.തോല്‍വികളെ അംഗീകരിക്കുക:
തോല്‍വികളെ ജീവിതത്തിന്‍റെ ഭാഗമായിക്കണ്ട് അംഗീകരിക്കാനും അടുത്തവട്ടം കുറവുകള്‍ നികത്തി വീണ്ടും പരിശ്രമിക്കാനും ശ്രമിക്കുന്നത് ജീവിതവിജയത്തിലേക്ക് നയിക്കും.

6.ഉത്തരവാദിത്വബോധം ഉണ്ടാവുക:
മറ്റുള്ളവര്‍ പറഞ്ഞിട്ടല്ലാതെ സ്വയമേ തോന്നി കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തരവാദിത്വബോധം വളരുന്നതിന്‍റെ ലക്ഷണമാണ്.

7.പണമല്ല ജീവിതത്തില്‍ എല്ലാം എന്ന തിരിച്ചറിവ്:
കുറേ പണം അക്കൗണ്ടില്‍ ഉണ്ടാക്കുകയല്ല ജീവിതത്തിന്‍റെ ലക്ഷ്യം എന്ന തിരിച്ചറിവുണ്ടാവുന്നത് ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നു കരുതി കിട്ടുന്നതെല്ലാം ചിലവാക്കണമെന്നല്ല. പണമുണ്ടാക്കാനായി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കുനന്തിലാണ് കാര്യം.



ഇവയാണ് എല്ലാം എന്നല്ല. ഇവയും പ്രധാനപ്പെട്ടവ തന്നെയാണ്. ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് വ്യക്തിപരമായ വളര്‍ച്ച സാധ്യമാകുന്നത്. ജീവിതം ആസ്വദിക്കൂ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്