ആപ്പ്ജില്ല

പോണ്‍ കാണുന്നവ‍ർ എപ്പോഴും ഈ മൂന്ന് വിഭാഗത്തിൽ പെടുന്നവരാണ്

നേരം കളയാനായി പോൺ കാണുന്നവരിൽ സ്ത്രീകളാണ് അധികവും. ഈ ഗണത്തിലുള്ള സ്ത്രീകളും പുരുഷൻമാരും സംതൃപ്ത ലൈംഗിക ജീവിതം നയിക്കുന്നവരും, സെക്സിനെക്കുറിച്ച് യാതൊരു വിധ ടെൻഷനും ഇല്ലാത്തവരുമാണ്. ശരാശരി 24 മിനിട്ടാണ് ഇവ‍ർ പോണിനായി മാറ്റി വെക്കുന്നത്

Samayam Malayalam 27 May 2019, 6:45 pm

ഹൈലൈറ്റ്:

  • ലൈംഗിക വിഷമങ്ങള്‍ക്ക് പരിഹാരമന്വേഷിച്ച് ഓണ്‍ലൈന്‍ ഫോറങ്ങളിലെത്തുന്നവ‍രെ കാത്തിരിക്കുന്നത് പോൺ ചിത്രങ്ങളാണ്
  • . ഇന്ത്യയിൽ ഒട്ടുമിക്ക പോൺ സൈറ്റുകളും നിരോധിച്ചെങ്കിലും അന്താരാഷ്ട്ര പോണ്‍ സൈറ്റുകളുടെ വാര്‍ഷിക ഡാറ്റ പ്രകാരം ഇന്ത്യയിലെ പോണ്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വലിയ മാറ്റം ഇല്ല
  • സ‍ർവേ ഫലം അനുസരിച്ച് പോൺ കാണുന്നവരെ മൂന്ന് വിഭാഗത്തിൽ ഉൾപ്പെടുത്താം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Untitled
ലൈംഗിക വിഷമങ്ങള്‍ക്ക് പരിഹാരമന്വേഷിച്ച് ഓണ്‍ലൈന്‍ ഫോറങ്ങളിലെത്തുന്നവ‍രെ കാത്തിരിക്കുന്നത് പോൺ ചിത്രങ്ങളാണ്. ഇന്ത്യയിൽ ഒട്ടുമിക്ക പോൺ സൈറ്റുകളും നിരോധിച്ചെങ്കിലും അന്താരാഷ്ട്ര പോണ്‍ സൈറ്റുകളുടെ വാര്‍ഷിക ഡാറ്റ പ്രകാരം ഇന്ത്യയിലെ പോണ്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വലിയ മാറ്റം ഇല്ല. ഇന്ത്യയിൽ 830 പേരിൽ നടത്തിയ സ‍ർവേ ഫലം അനുസരിച്ച് പോൺ കാണുന്നവരെ മൂന്ന് വിഭാഗത്തിൽ ഉൾപ്പെടുത്താം. നേരം പോക്കിന് കാണുന്നവ‍ർ, മാനസിക സമ്മ‍ർദ്ധം ഒഴിവാക്കാൻ കാണുന്നവ‍ർ, ലൈംഗിക താൽപ്പര്യത്തോടെ കാണുന്നവ‍ർ എന്നിങ്ങനെയാണ്.
നേരം കളയാനായി പോൺ കാണുന്നവരിൽ സ്ത്രീകളാണ് അധികവും. ഈ ഗണത്തിലുള്ള സ്ത്രീകളും പുരുഷൻമാരും സംതൃപ്ത ലൈംഗിക ജീവിതം നയിക്കുന്നവരും, സെക്സിനെക്കുറിച്ച് യാതൊരു വിധ ടെൻഷനും ഇല്ലാത്തവരുമാണ്. ശരാശരി 24 മിനിട്ടാണ് ഇവ‍ർ പോണിനായി മാറ്റി വെക്കുന്നത്.

ലൈംഗിക താൽപ്പര്യത്തോടെ പോൺ കാണുന്നവരിൽ അസംതൃപ്തരായ പുരുഷൻമാ‍ർ ഉൾപ്പെടുന്നു. ഇവരുടെ ലൈംഗിക ജീവിതം തീർത്തും പരിതാപകരമായിരിക്കും. മാത്രമല്ല ശാരീരകി മാനസിക പ്രശ്നങ്ങൾ ഇവരെ വലക്കുന്നുണ്ടാകും. ശരാശശി 110 മിനിട്ടാണ് ഇത്തരക്കാ‍ർ പോണിനായി മാറ്റി വെക്കുന്നത്


ആഴ്‌ചയിൽ 17 മിനുട്ട് മാത്രമാണ് മാനസികമായി ടെൻഷൻ അനുഭവിക്കുന്നവർ പോൺ കാണുന്നതിനായി മാറ്റി വെക്കുന്നത്. ലൈംഗിക ജീവിതം ഒട്ടും ആസ്വദിക്കാത്ത വിഭാഗമാണിത്. പോണ്‍ കാണുന്നതെങ്കിലും ഇവരുടെ മാനസികാരോഗ്യം കൂടുതൽ മോശമാകുകയാണ് ചെയ്യുന്നതെന്ന് പഠനത്തിൽ വ്യക്തമായി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്