ആപ്പ്ജില്ല

സെക്‌സ് ടോയ്‌സ് വാങ്ങുന്നതിൽ മുന്നിൽ പഞ്ചാബി വനിതകൾ

രാജ്യത്ത് ഏറ്റവുമധികം സെക്സ് ടോയ്സ് വാങ്ങുന്നത് പഞ്ചാബി സ്ത്രീകളാണെന്ന് സര്‍വേ

TNN 11 Aug 2017, 5:52 pm
രാജ്യത്ത് ഏറ്റവുമധികം സെക്സ് ടോയ്സ് വാങ്ങുന്നത് പഞ്ചാബി സ്ത്രീകളാണെന്ന് സര്‍വേ. ദാറ്റ്‌സ് പേഴ്‌സണല്‍ എന്ന വെബ്‌സൈറ്റാണ് ഏറ്റവും പുതിയ സ‍ർവേഫലം പുറത്തിറക്കിയത്. ഓണ്‍ലൈന്‍ വഴിയും നേരിട്ടും സെക്‌സ് ടോയ്‌സ് ഉള്‍പ്പടെയുള്ള ലൈംഗികസുഖവര്‍ധക ഉൽന്നങ്ങള്‍ വാങ്ങുന്നവരാണ് ഇന്ത്യക്കാര്‍.
Samayam Malayalam thats personal adult sex toys website survey
സെക്‌സ് ടോയ്‌സ് വാങ്ങുന്നതിൽ മുന്നിൽ പഞ്ചാബി വനിതകൾ


പഞ്ചാബിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ലൈംഗികസുഖ വര്‍ധക വസ്തുക്കള്‍ വാങ്ങുന്നതെന്ന് വെബ് സൈറ്റ് വ്യക്തമാക്കുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം ദാറ്റ്‌സ് പേഴ്‌സണല്‍ എന്ന അഡല്‍ട്ട് ഒണ്‍ലി സൈറ്റിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ 38 ശതമാനവും സ്ത്രീകള്‍ ആണ് എന്നതാണ്. ബറോഡ, പുനെ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്ത്രീ ഉപഭോക്താക്കളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ മുമ്പിലുമാണ്.

മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. നവരാത്രി സീസണില്‍ ഗുജറാത്ത് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. ലൂബ്രിക്കന്റ്‌സ് പുരുഷൻമാരും, ഇന്റിമേറ്റ് മസാജേഴ്‌സ് സ്ത്രീകളുമാണ് കൂടുതലായി വാങ്ങുന്നത്.

പുരുഷന്മാര്‍ രാത്രി 10 മണിമുതല്‍ ഒരുമണി വരെയുള്ള സമയത്താണ് ഉല്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നത്.സ്ത്രീകളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നത് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയുള്ള സമയത്താണെന്നും വെബ്‌സൈറ്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 25നും 34നും ഇടയില്‍ പ്രായമുള്ളവരാണ് വെബ്‌സൈറ്റിന്റെ സ്ഥിരം ഉപഭോക്താക്കള്‍.

That's Personal - India's Sex Toys Online Shopping Store survey

Sex Toys Online Shopping Store That's Personal conducted survey about Indian women's

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്