Please enable javascript.Reasons For Conflicts In Relationship,ബന്ധങ്ങളുടെ സുരക്ഷിതത്വം കുറയുന്നതായി തോന്നാറുണ്ടോ? അതിൻ്റെ കാരണങ്ങൾ ഇവയാണ് - these things will negatively affects the safety in a relationship - Samayam Malayalam

ബന്ധങ്ങളുടെ സുരക്ഷിതത്വം കുറയുന്നതായി തോന്നാറുണ്ടോ? അതിൻ്റെ കാരണങ്ങൾ ഇവയാണ്

Authored byറ്റീന മാത്യു | Samayam Malayalam 11 May 2023, 2:17 pm
Subscribe

ചില ബന്ധങ്ങൾ, നമുക്ക് സന്തോഷം നൽകുന്നതിനുപകരം, വേദനിപ്പിക്കുകയും അസന്തുഷ്ടമാക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾക്കുള്ള കാരണം പലതാണ്. ജീവിതത്തിൻ്റെ അടിസ്ഥാനമാണ് വിശ്വാസവും സുരക്ഷിതത്വവുമൊക്കെ.

relationship
റിലേഷൻഷിപ്പ്
എല്ലാ ബന്ധങ്ങളിലും സുരക്ഷയും അതുപോലെ വിശ്വാസവും വളരെ പ്രധാനമാണ്. സുരക്ഷിതത്വബോധം ഒരു ബന്ധത്തിന്റെ അടിത്തറയാണ്. ഇത് വിശ്വാസത്തിനും അടുപ്പത്തിനും ആരോഗ്യകരമായ ആശയവിനിമയത്തിനും ഇടം സൃഷ്ടിക്കാറുണ്ട്. ഒരു ബന്ധത്തിൽ, നമ്മുടെ പങ്കാളിക്ക് ചുറ്റും സുരക്ഷിതത്വം അനുഭവപ്പെടുമ്പോൾ ബന്ധം കൂടുതൽ ദൃഢമാകാനും അതുപോലെ വളരാനും ഏറെ സഹായിക്കും. സുരക്ഷയില്ലാത്ത ബന്ധങ്ങൾ പലപ്പോഴും നീണ്ട് പോകാനുള്ള സാധ്യത വളരെ കുറവാണ്.

Also watch:

ഏതൊരു റിലേഷണൽ ഡൈനാമിക്സിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സുരക്ഷ. അടുപ്പം, ബന്ധം, വിശ്വാസം, ആശയവിനിമയം തുടങ്ങിയവയുടെ അടിസ്ഥാനം സുരക്ഷയാണ്. ഒരു ബന്ധത്തിലെ സുരക്ഷയെ ബാധിക്കുകയും അതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾക്ക് അത് അനാരോഗ്യകരമാക്കുകയും ചെയ്യുന്ന ചില കാര്യങ്ങൾ എലിസബത്ത് കൂടുതൽ പങ്കുവെക്കുന്നു. ഒരു ബന്ധത്തിലെ സുരക്ഷയെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് തെറാപിസ്റ്റ് എലിസബത്ത് ഫെഡ്രിക്ക് പറയുന്ന ചില കാര്യങ്ങൾ നോക്കാം.


വിശ്വാസം- എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം വിശ്വാസമാണ്. വിശ്വാസവും വാഗ്ദാനങ്ങളും ആവർത്തിച്ച് ലംഘിക്കപ്പെടുമ്പോൾ, അത് സുരക്ഷിതത്വബോധത്തിന്റെ അടിത്തറ ഇല്ലാതാക്കുകയും ആളുകളെ ആ ബന്ധത്തിൽ തുടരണോ എന്ന് പുനർചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത് ബന്ധം വഷളാകാൻ കാരണമായേക്കും.

ഭീഷണി: ചില ബന്ധങ്ങളിൽ, സാധാരണമായി ഒരു പങ്കാളി നൽകുന്ന ഭീഷണി വളരെ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത് ശാരീരികമോ മാനസികമോ വൈകാരികമോ ആയ ദുരുപയോഗത്തിന്റെ രൂപത്തിൽ സുരക്ഷിതമല്ലെന്ന തോന്നൽ സൃഷ്ടിക്കുന്നു.

Also Read: ബന്ധങ്ങളിൽ ഏകാന്തത അനുഭവപ്പെടാറുണ്ടോ? കാരണങ്ങൾ ഇതാണ്

പ്രകടിപ്പിക്കുക: ഒരു ബന്ധത്തിലുള്ള ഓരോ വ്യക്തിയും അവരുടെ പങ്കാളി തങ്ങൾക്കായി സ്നേഹം പ്രകടിപ്പിക്കണമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അത് മികച്ച ബോണ്ടിംഗ് ഉണ്ടാക്കാൻ സഹായിക്കുന്നു. എന്നാൽ ഒരു വ്യക്തിക്ക് ആവർത്തിച്ച് കാണിക്കാൻ കഴിയാതെ വരുമ്പോൾ, അത് നമ്മോടുള്ള അവരുടെ വൈകാരിക നിക്ഷേപത്തെക്കുറിച്ച് എന്തെങ്കിലും പറയണം.

പൊരുത്തക്കേടുകൾ: ഒരു ബന്ധത്തിൽ സംഘർഷങ്ങൾ സാധാരണമാണ്, അത് പരസ്പരം പുതിയ കാഴ്ചപ്പാടുകൾ തുറക്കാൻ സഹായിക്കുന്നു. പക്ഷെ, ആവർത്തിച്ച്, പൊരുത്തക്കേടുകൾ അഭിസംബോധന ചെയ്യപ്പെടാതെയും പരിഹരിക്കപ്പെടാതെയും അവ കുമിഞ്ഞുകൂടുകയും ചെയ്യുമ്പോൾ, അത് പ്രശ്നങ്ങൾ സൃഷ്ടിക്കും.

ഗുണമേന്മയുള്ള സമയം: ഒരു ബന്ധത്തിലുള്ള രണ്ട് ആളുകൾക്ക് അവർ വിലമതിക്കാൻ കഴിയുന്ന സമയം ഒരുമിച്ച് ചെലവഴിക്കുന്നത് പ്രധാനമാണ്. ഗുണനിലവാരമുള്ള സമയം ചെലവഴിക്കുന്നതിൽ പരാജയപ്പെടുമ്പോൾ, അത് അകലം സൃഷ്ടിക്കുന്നു.

അതിരുകൾ: ഒരു ബന്ധത്തിൽ ആവർത്തിച്ച് അതിരുകൾ വയ്ക്കുന്നത് പലപ്പോഴും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കും. അത് ശാരീരികമോ വൈകാരികമോ മാനസികമോ ആകട്ടെ, അത് സുരക്ഷിതത്വമില്ലായ്മയുടെ ബോധം സൃഷ്ടിക്കും.

പരിശ്രമം - പരസ്പരം ഒരു കണക്ഷൻ സൃഷ്ടിക്കാൻ രണ്ട് പേരും ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ നമ്മൾ അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുമ്പോൾ, അത് ബന്ധത്തിലെ സുരക്ഷിതത്വത്തെ ബാധിക്കും.

English Summary: Relationship tips

കൂടുതൽ റിലേഷൻഷിപ്പ് വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
റ്റീന മാത്യു
ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ