ആപ്പ്ജില്ല

ജീവിതത്തിൽ സന്തോഷത്തോടിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

ഈ അടുത്ത കാലത്തായി ഡിപ്രഷനും ആത്മഹത്യയുമൊക്കെ നാട്ടിൽ കൂടി വരികയാണ്. സന്തോഷത്തോടെ ജീവിക്കാൻ ആളുകൾ മറന്ന് പോകുന്നതാണ് ഇതിൻ്റെ പ്രധാന കാരണം. 

Authored byറ്റീന മാത്യു | Samayam Malayalam 24 Apr 2024, 1:29 pm
തിരക്കിട്ട ജീവിതത്തിനിടയിൽ പലപ്പോഴും ആളുകൾ സന്തോഷിക്കാൻ മറന്ന് പോകുന്നു എന്നതാണ് യഥാർത്ഥ്യം. ജീവിതത്തിൽ തിരക്കുകൾ പലപ്പോഴും ബന്ധങ്ങൾ പോലും അറ്റ് പോകാൻ കാരണമാകാറുണ്ട്. ഈ അടുത്ത കാലത്തായി മാനസിക സമ്മർദ്ദവും ആത്മഹത്യയുമൊക്കെ കൂടാനുള്ള പ്രധാന കാരണവും. എന്തുകൊണ്ടാണ് പണ്ടത്തെ പോലെ ആളുകൾക്ക് സന്തോഷത്തോടിരിക്കാൻ സാധിക്കാത്തത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തിരക്കിട്ട ജീവിതത്തിനിടയിൽ പലരും ചിരിക്കാൻ പോലും മറന്ന് പോകുകയാണ്. ഇത്തരത്തിൽ സന്തോഷത്തോടെയും നല്ല ശ്രദ്ധയോടെയും ജീവിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
Samayam Malayalam tips to be happier in life and relationship
ജീവിതത്തിൽ സന്തോഷത്തോടിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ


പോസിറ്റീവ് ആളുകൾക്കൊപ്പം ഇരിക്കാം

നിങ്ങൾ സന്തോഷത്തോടിരിക്കണമെങ്കിൽ ചുറ്റുമുള്ളവരും സന്തോഷം ഉള്ളവരായിരിക്കണം. പോസിറ്റിവ് ചിന്തയുള്ളവർ നിങ്ങളുടെ മനസിലേക്കും പോസിറ്റീവ് കാര്യങ്ങൾ പകരൻ സഹായിക്കും. നല്ല കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും ഇത് ഏറെ സഹായിക്കും. പോസിറ്റീവ് ചുറ്റുപാടുകളും ആളുകളും മനസിൽ സന്തോഷം നിറയ്ക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏറെ സഹായിക്കും.

ഡിജിറ്റൽ ഡിറ്റോക്സ്

രാവിലെ എഴുന്നേറ്റ് കണ്ണ് തുറക്കുന്നത് തന്നെ ഫോൺ നോക്കുന്നവരാണ് ഭൂരിഭാ​ഗം ആളുകളും. എന്നാൽ ഇത് അത്ര നല്ല സ്വഭാവമല്ല. ഇന്നത്തെ കാലത്തെ മനുഷ്യരുടെ ജീവിതത്തിൽ ഡിജിറ്റൽ ഡിറ്റോക്സ് വളരെ അത്യന്താപേക്ഷികമാണ്. ദിവസവും ഒരു അൽപ്പ സമയമെങ്കിലും ഫോൺ, ലാപ്പ്ടോപ്പ്, ടാബ് ലെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോ​ഗം അൽപ്പം കുറയ്ക്കാൻ ശ്രമിക്കാം. ചുറ്റും നടക്കുന്നത് അറിയാനും സമ്മർദ്ദവും ഉത്കണ്ഠയുമൊക്കെ കുറയ്ക്കാനും ഇത് ഏറെ സഹായിക്കും.

വികാരങ്ങളെ അം​ഗീകരിക്കുക

എല്ലാ മനുഷ്യർക്കും വ്യത്യസ്തമായ പലത്തരം വികാരങ്ങളാണ് ഉള്ളത്. ദേഷ്യം, സങ്കടം, സന്തോഷം തുടങ്ങി പലതും ജീവിതത്തിലുണ്ടാവാം. വികാരങ്ങളെ അം​ഗീകരിക്കുകയും മനസിലാക്കുകയും ചെയ്യുന്നത് പകുതി പ്രശ്നങ്ങൾ ഇല്ലാതാക്കും. ദേഷ്യമാണെങ്കിൽ ദുഖമാണെങ്കിലും അത് അൽപ്പ നേരത്തേക്ക് മാത്രമാണെന്ന് മനസിലാക്കുക. പെട്ടെന്നുള്ള വികാര വിസ്ഫോടനം പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്കും അതുപോലെ സന്തോഷത്തെ ഇല്ലാതാക്കാൻ കാരണമാകും.

ആരോ​ഗ്യകരമായ ഭക്ഷണം

നല്ല ഭക്ഷണം സന്തോഷം തരാൻ സഹായിക്കും. ചിലരെ കണ്ടിട്ടില്ലെ ദുഖമുണ്ടായാൽ ഉടൻ ഭക്ഷണം കഴിച്ച് ആ ദുഖം മാറ്റാൻ ശ്രമിക്കും. പക്ഷെ കഴിക്കുന്ന ഭക്ഷണം ആരോ​ഗ്യത്തോടിരിക്കാൻ സഹായിക്കുന്നതാണോ എന്ന് മനസിലാക്കണം. നല്ല ആരോ​ഗ്യകരമായ ഭക്ഷണശൈലി തലച്ചോറിനെ നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കും. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നതും കായികപരമായ ആക്ടീവായിരിക്കുന്നതും ദൈനംദിന ജീവിതത്തിൽ സന്തോഷം നൽകും.

സെൽഫ് കെയർ

വീട്, കുട്ടികൾ, ജോലി തിരക്ക് എന്നിങ്ങനെ നൂറായിരം പ്രശ്നങ്ങളുമായി ഓടി നടക്കുന്നവർ ദിവസവും ഒരൽപ്പ സമയം സ്വന്തമായി കണ്ടെത്തുക. കുറച്ച് നേരം ഒറ്റയ്ക്ക് ഇരിക്കുന്നത് തന്നെ മനസിന് സന്തോഷം നൽകാൻ സഹായിക്കും. ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ഈ സമയം ഉപയോഗിക്കാവുന്നതാണ്. പുസ്തകം വായിക്കാം, ഡാൻസ് കളിക്കാം, ച‍‌ർമ്മ സൗന്ദര്യം സംരക്ഷിക്കാം തുടങ്ങി ഇഷ്ടപ്പെട്ട എന്തെങ്കിലുമൊരു ആക്ടിവിറ്റിയിൽ ഏർപ്പെടാൻ ശ്രമിക്കാം.

ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്