ആപ്പ്ജില്ല

കുട്ടികളുടെ ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വേണ്ട!!

സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ പാടില്ലാത്ത കുട്ടികളുടെ ചില കാര്യങ്ങൾ കണ്ട് നോക്കൂ...

TNN 18 Mar 2017, 3:42 pm
കുട്ടികളുടെ ഫോട്ടോയും മറ്റും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് പല മാതാപിതാക്കളുടേയും പ്രധാന പരിപാടിയാണ്. ചിലപ്പോൾ 6 വയസ്സുള്ള കുട്ടിയുടെ പേരിൽ പ്രൊഫൈൽ വരെ ഉണ്ടാക്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നാം കുട്ടികളോട് ചെയ്യുന്നത് ക്രൂരതയാണെന്ന് മനസ്സിലാക്കാൻ ചതിയിൽ പെടുന്നത് വരെ കാത്തിരിക്കണോ.
Samayam Malayalam your kids and social media to post or not to post
കുട്ടികളുടെ ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വേണ്ട!!


സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ പാടില്ലാത്ത കുട്ടികളുടെ ചില കാര്യങ്ങൾ കണ്ട് നോക്കൂ...

കുട്ടികളുടെ പേരും മറ്റു വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കരുത്

ഇത് നിങ്ങളുടെ കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കും. അപരിചിതരായവർക്ക് കുട്ടികളോട് അടുപ്പമുണ്ടാക്കാൻ ഇത് സഹായിച്ചേക്കാം.



കുളിപ്പിക്കുന്ന ഫോട്ടോ

കുട്ടികളുടെ വസ്ത്രങ്ങളില്ലാത്ത ഫോട്ടോ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുത്. പോൺ സൈറ്റുകൾ പോലുള്ളവയിൽ കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.



കുട്ടികളുടെ സോഷ്യല്‍മീഡിയ പ്രൊഫൈല്‍

പ്രായപൂർത്തി പോലുമാവാത്ത കുട്ടികൾക്ക് പ്രൊഫൈലിന്റെ ആവശ്യമുണ്ടോ. അതും അവരുടെ സുരക്ഷിതത്വത്തെ ബാധിക്കുമെങ്കിൽ ഇത്തരം കാര്യങ്ങൾ വേണ്ടാന്ന് വെയ്ക്കുന്നതല്ലേ നല്ലത്.

കുട്ടികളുമായി യാത്ര ചെയ്യുന്ന വിവരം

നിങ്ങളുടെ ഫാമിലി ട്രിപ്പിന്റെ കാര്യം സോഷ്യൽ മീഡിയയിലിടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് കുട്ടിയെ തട്ടികൊണ്ടു പോകലിനുള്ള വഴി നമ്മളായി തന്നെ ഒരുക്കണോ

നിങ്ങളുടെ അശ്രദ്ധ കുട്ടികളുടെ ജീവിതത്തെ ബാധിക്കാതിരിട്ടെ!

Your kids and social media: To post or not to post?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്