ആപ്പ്ജില്ല

വെള്ളം ചൂടാക്കാൻ അടുപ്പിലേക്ക് മണ്ണെണ്ണ ഒഴിച്ചു; തീ ആളിപ്പടർന്ന് പൊള്ളലേറ്റ് യുവതി മരിച്ചു

ആലപ്പുഴ ആര്യാടിൽ തീ ആളിപടർന്ന് പൊള്ളലേറ്റ് യുവതി മരിച്ചു. വെള്ളം ചൂടാക്കാൻ അടുപ്പിലേക്ക് മണ്ണെണ്ണ ഒഴിച്ചാണ് അപകടം. ആര്യാട് സ്വദേശി സജിത ആണ് മരിച്ചത്. 38 വയസായിരുന്നു.

Lipi 29 Oct 2020, 12:07 am
ആലപ്പുഴ: വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒൻപതാം വാർഡ് കുറ്റിച്ചിറ വീട്ടിൽ ബിജുവിൻ്റെ ഭാര്യ സജിത (38) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.
Samayam Malayalam Alappuzha Woman Burned to Death
മരിച്ച സജിത (38)


Also Read: 88കാരി പികെ മേദിനി മുതല്‍ 7 വയസുകാരന്‍ സിദ്ധാര്‍ത്ഥ് വരെ.... നാല് തലമുറകള്‍ ഒന്നിച്ച് പാടി, ചന്ദ്രകളഭം വാതില്‍ തുറന്നു

വീടിന് പുറത്തുള്ള അടുപ്പിൽ വെള്ളം ചൂടാക്കാൻ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചപ്പോൾ ഉടുത്തിരുന്ന നൈറ്റിയിലേക്ക് തീ പടരുകയായിരുന്നു. വള്ളത്തിൻ്റെ എൻജിനിൽ ഒഴിക്കുന്നതിനായി സമീപം വെച്ചിരുന്ന പെട്രോൾ തെറിച്ചതും അപകടം കൂട്ടി. ഇവർ തന്നെ തീകെടുത്തിയെങ്കിലും ഉടൻ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടനെ വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അപകടവ്യാപ്തിയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെ മരിച്ചു.


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്