ആപ്പ്ജില്ല

ബിജെപി, കെഎസ്‍യു മാർച്ചിൽ സംഘർഷം; പോലീസ് ലാത്തിവീശി, പ്രവർത്തകർക്ക് പരിക്ക്

ആലപ്പുഴയിൽ ബിജെപി, കെഎസ്‍യു കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പോലീസ് ലാത്തിവീശി. ബിജെപി, കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റു. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി.

Lipi 19 Sept 2020, 9:40 am
ആലപ്പുഴ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍യുവും ബിജെപിയും ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കെഎസ്‍യു മാർച്ചിനിടെ കെഎസ്‍യു പ്രവർത്തകർക്കും, ബിജെപി മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകർക്കും പരിക്കേറ്റു.
Samayam Malayalam Alappuzha BJP KSU March
പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നു


Also Read: ജനങ്ങളിലേക്ക് ഗുണനിലവാരമുള്ള മത്സ്യം എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ

ബിജെപി ജില്ലാ പ്രസിഡൻറ് എം വി ഗോപകുമാർ ബിജെപി ദക്ഷിണ കേരള പ്രസിഡൻറ് കെ സോമൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10. 30 ഓടെ പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതിനിടെ ബിജെപി പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും നടന്നു. തുടർന്ന് പോലീസ് ലാത്തി വീശി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Also Read: രണ്ടാം കുട്ടനാട് പാക്കേജിനായി നീക്കിവെച്ചിരിക്കുന്നത് 2447 കോടി രൂപയെന്ന് മുഖ്യമന്ത്രി

അതേസമയം ഇതിന് പിന്നാലെ കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് നിഥിൻ എ പുതിയിടത്തിൻ്റെ നേതൃത്വത്തിൽ നടന്ന കെഎസ്‍യുവിൻ്റെ കളക്ടറേറ്റ് മാർച്ച് കളക്ടറേറ്റിനു മുന്നിൽ എത്തി. പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മാർച്ചിനിടെ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. ഇതേ തുടർന്ന് അഞ്ചു പ്രവർത്തർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബാരിക്കേഡ് മറികടന്ന പ്രവർത്തകർ പോലീസുമായി ഉന്തും തള്ളുമായി. പിരിഞ്ഞുപോകാതെ വന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. അവശേഷിച്ച പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇവരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

Also Read: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൈനികന്റെ വീട്ടില്‍ മോഷണം

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്