ആപ്പ്ജില്ല

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഗുരുതര ആരോപണവുമായി ബിജെപി നേതാവ്‌, വീഡിയോ

ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശരത് ചന്ദ്രന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി ബിജെപി നേതാവ്. ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ സോമനാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഗുണ്ടാസംഘങ്ങളെ സിപിഎം ശക്തിപ്പെടുത്തുകയാണെന്നും ചെറുപ്പക്കാരെ കഞ്ചാവിന്റെ അടിമകളാക്കി സിപിഎം രാഷ്ട്രീയ ലാഭം കൊയ്യുകയാണെന്നും കെ സോമന്‍ ആരോപിച്ചു.

Lipi 18 Feb 2022, 6:39 pm

ഹൈലൈറ്റ്:

  • സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ്
  • ശരത് ചന്ദ്രന്റെ കൊലപാതകം ആസൂത്രിതം
  • സിപിഎം ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നുവെന്ന് ആരോപണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

ആലപ്പുഴ(Alappuzha): ഹരിപ്പാട് കുമാരപുരത്ത് ശരത് ചന്ദ്രനെ കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ദക്ഷിണ മേഖല പ്രസിഡൻറ് കെ സോമൻ ആരോപിച്ചു. സിപിഎം പിൻബലത്തോടെയുള്ള ഗുണ്ടാ സംഘമാണ് ഈ കൊലപാതകം നടത്തിയത്. ഗുണ്ടാ സംഘങ്ങളെ ശക്തിപ്പെടുത്തി എല്ലാ സഹായങ്ങൾ നൽകുകയും ചെയ്യുന്നത് സിപിഎം ആണ്. ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം ചോദ്യം ചെയ്തതിനാണ് ഇരുളിൻറെ മറവിൽ ശരത്തിനെ കൊലപ്പെടുത്തിയത്. ചെറുപ്പക്കാരെ കഞ്ചാവിൻറെയും ഗുണ്ടാ സംഘത്തിൻറെയും പിടിയിലാഴ്ത്തി അതു വഴി രാഷ്ട്രീയ ലാഭം കൊയ്യുകയാണ് സിപിഎം എന്നും കെ. സോമൻ ആരോപിച്ചു.
ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന വാദവുമായി കെ.സോമൻ രംഗത്തുവന്നിരിക്കുന്നത്. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഹരിപ്പാട്ടെ ആർഎസ്എസ് പ്രവര്‍ത്തകൻ്റെ കൊലപാതകം: 6 പേർ അറസ്റ്റിൽ, വീഡിയോ കാണാം

ബുധനാഴ്ച രാത്രി 12 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. കുമാരപുരം കാട്ടിൽ മാർക്കറ്റ് കരിപ്പൂത്തറ ജംഗ്ഷന് സമീപമായിരുന്നു സംഭവം പുത്തൻ കരിയിൽ ദേവീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ആർഎസ്എസ് പ്രവർത്തകനായ തൃക്കുന്നപുഴ കിഴക്കേക്കര വടക്ക്‌ വലിയപറമ്പ് ശരത് ഭവനത്തിൽ ചന്ദ്രൻ - സുനിത ദമ്പതികളുടെ മകൻ അക്കു എന്ന ശരത് ചന്ദ്രൻ ആണ് മരിച്ചത്. ശരത്തിന്റെ സുഹൃത്ത് പുത്തൻവീട്ടിൽ മനോജ് പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുത്തേറ്റു വീണ ശരത് ചന്ദ്രനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. വയറിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരത്ത് സ്വകാര്യ ബാങ്കിലെ കലക്ഷൻ ഏജന്റ് ആയിരുന്നു.

Topic: Alappuzha, BJP Leader K soman, Sarath Chandran murder

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്