ആപ്പ്ജില്ല

സിഐടിയു നേതാവിനെ ഭീഷണിപ്പെടുത്തി, പോയി എസ്ഡിപിഐയിൽ ചേരാനും ആക്രോശം; സിപിഎം നേതാവിന് പണികിട്ടി, വീഡിയോ കാണാം

കെഎസ്ഇബി ഓഫീസില്‍ എത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നേതാവിനെതിരെ നടപടിയെടുത്ത് സിപിഎം. എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ ഹരികുമാറിനെതിരെയാണ് നടപടി. ഹരികുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു.

guest Ans-Aman | Lipi 21 May 2022, 11:19 pm

ഹൈലൈറ്റ്:

  • കെഎസ്ഇബി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്പെൻഷൻ.
  • സിഐടിയു നേതാവിനെയാണ് ഭീഷണിപ്പെടുത്തിയത്.
  • സംഭവത്തിൻ്റെ വീഡിയോ വൈറലായിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ആലപ്പുഴ (Alappuzha): വൈദ്യുതി കണക്ഷൻ കട്ട് ചെയ്തതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഓഫീസില്‍ എത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രാദേശിക നേതാവിനെതിരെ സിപിഎം നടപടി സ്വീകരിച്ചു. സിപിഎം എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ ഹരികുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 18 ന് ഹരികുമാര്‍ ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സിപിഎമ്മും പ്രതിരോധത്തിലായിരുന്നു.
കായംകുളം വെസ്റ്റ് വൈദ്യുതി സെക്ഷനിലെ ജീവനക്കാരനായ ഷാജി ചാങ്ങയിലിനെയാണ് ഹരികുമാർ ഭീഷണിപ്പെടുത്തിയത്. കെഎസ്ഇബി സിഐടിയു യൂണിറ്റ് സെക്രട്ടറിയും പാർട്ടി അംഗവുമായ ഷാജി എസ്ഡിപിഐയിൽ ചേരുവാൻ ആക്രോശിച്ചു വെല്ലുവിളി നടത്തിയതിനാണ് ഹരികുമാറിനെ സസ്പെൻഡ് ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബില്‍ കുടിശിക വന്നതിനെ തുടര്‍ന്ന് ഹരികുമാറിന്റെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചതാണ് പ്രകോപന കാരണം.

റെനീസിന് വട്ടിപ്പലിശയുടെ ഇടപാടുകളും, നിർണായക തെളിവുകൾ പുറത്ത്, കൂടുതൽ സ്ത്രീധനം പലിശയ്ക്ക് നൽകാൻ

ഹരിയുടെ ഭാര്യ വാര്‍ഡിലെ കൗണ്‍സിലറാണ്. വാര്‍ഡ് നിവാസിയുടെ വീട്ടിലെ വൈദ്യുതി, കുടിശിക കാരണം വിച്ഛേദിച്ചിരുന്നു. ഇത് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി വൈദ്യുതി ഓഫീസിലേക്ക് വിളിച്ച ഹരികുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് തങ്ങളുടെ നേതാവ് എന്ന നിലയില്‍ വിവരം തിരക്കാനായി ഷാജി ചാങ്ങയില്‍ ഹരികുമാറിനെ ഫോണിൽ വിളിച്ചു. ഇതിന് പിന്നാലെയാണ് കുടിശികയായിരുന്ന ഹരികുമാറിന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. ഇത് ഷാജിയാണെന്ന് ആരോപിച്ചാണ് ഓഫീസില്‍ എത്തിയ ഇദ്ദേഹം അധിക്ഷേപം നടത്തിയതെന്നാണ് പരാതി. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

'പോയി എസ്ഡിപിഐയിൽ ചേര്'; സിഐടിയു നേതാവിനോട് സിപിഎം നേതാവ്! നീ എണ്ണിക്കോയെന്നും ഭീഷണി, വിവാദം, വീഡിയോ കാണാം

കെഎസ്ഇബി സിഐടിയു യൂണിറ്റ് സെക്രട്ടറിയും പാർട്ടി അംഗവുമായ ഷാജിയോട് "നീ പോയി എസ്ഡിപിഐയിൽ ചേരടാ" എന്ന് ആക്രോശിച്ച് ഹരി സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. അതേസമയം മനുഷ്യത്വരഹിതമായി അയല്‍വാസിയുടെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് ഹരികുമാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ സാധരണക്കാരെ സഹായിക്കാനായി നിലകൊള്ളുമ്പോള്‍ നിര്‍ധനനായ ഒരാളോട് നിര്‍ദാക്ഷണ്യം പെരുമാറിയത് ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നുവെന്നും സാധാരണക്കാരന്റെ വൈദ്യുതി വിച്ഛേദിച്ചതിനെ യൂണിയന്‍ നേതാവ് എന്ന പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചതിനെതിരെ പറയുക മാത്രമായിരുന്നു ഉണ്ടായതെന്നും ഹരികുമാര്‍ പറഞ്ഞു. അതേസമയം അപമര്യാദയായി പെരുമാറിയതിനെതിരെ വൈദ്യുതി ഓഫീസ് അധികൃതര്‍ പോലീസിലും പരാതി നല്‍കിയിട്ടുമുണ്ട്.


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ



Topic: Alappuzha News, Alappuzha CPM Leader Threat, Alappuzha CPM Leader Viral Video
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്