ആപ്പ്ജില്ല

Alappuzha News:ആലപ്പുഴയിൽ അരുംകൊല; ആറുവയസുകാരിയെ പിതാവ് മഴുവിന് വെട്ടിക്കൊന്നു, പ്രതി അമ്മയേയും ആക്രമിച്ചു

ആലപ്പുഴയിൽ പിതാവ് മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആകക്കൂടിൽ മഹേഷ് ആണ് മകളെ വെട്ടിക്കൊന്നത്. യുവാവ് അമ്മയേയും ആക്രമിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Edited byജിബിൻ ജോർജ് | Samayam Malayalam 8 Jun 2023, 11:53 am

ഹൈലൈറ്റ്:

  • ആലപ്പുഴയിൽ പിതാവ് ആറുവയസുകാരിയായ മകളെ വെട്ടിക്കൊന്നു.
  • മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്.
  • കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Father killed daughter
കൊല്ലപ്പെട്ട നക്ഷത്ര.
മാവേലിക്കര: ആലപ്പുഴയിൽ പിതാവ് ആറുവയസുകാരിയായ മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവ് മഹേഷിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കൊലപാതകം.
കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരു മരണം; പരിക്കേറ്റയാൾ തീവ്രപരിചരണ വിഭാഗത്തിൽ
വീട്ടിൽ നിന്നും ബഹളം കേട്ട് മഹേഷിൻ്റെ അമ്മ സുനന്ദ (62) വീട്ടിൽ എത്തുമ്പോൾ വെട്ടേറ്റ നിലയിൽ സോഫയിൽ കിടക്കുന്ന നക്ഷത്രയെ ആണ്. സംഭവം നടക്കുമ്പോൾ മഹേഷിൻ്റെ സഹോദരിയുടെ സമീപത്തെ വീട്ടിലായിരുന്നു അമ്മ സുനന്ദ. വെട്ടേറ്റ നിലയിൽ കുട്ടിയെ കണ്ട് വീട്ടിൽ നിന്നും പുറത്തേക്ക് ഓടിയ സുനന്ദയെ മഹേഷ് ആക്രമിച്ചു.


സുനന്ദയുടെ കൈക്ക് മുറിവേറ്റതായും ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. വീട്ടിൽ നിന്നും ബഹളം കേട്ട് ഓടിയെത്തിയവരെ മഹേഷ് മഴു കാട്ടി ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മഹേഷിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.

മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ആശുപത്രിയിലെത്തിച്ചെങ്കിലും നസീറിനെ രക്ഷിക്കാനായില്ല, ഒപ്പമുണ്ടായിരുന്നവർക്ക് പരിക്ക്
മഹേഷ് കുട്ടിയേയും അമ്മയെയും ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്. വിദേശത്ത് ജോലി ചെയ്തിരുന്ന മഹേഷിൻ്റെ ഭാര്യ മൂന്ന് വർഷം മുൻപ് ജീവനൊടുക്കുകയായിരുന്നു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്