ആപ്പ്ജില്ല

പുന്നപ്ര അറവുകാട് ക്ഷേത്രത്തില്‍ തീ പിടുത്തം; വലിയ നാശ നഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം

വലിയ നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 11 ന് പൂജയ്ക്ക് ശേഷം ക്ഷേത്രനട അടച്ചിരുന്നു. ഇതിനുശേഷമാണ് തീപിടുത്തമുണ്ടായത്. ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

| Edited by Samayam Desk | Lipi 5 Sept 2020, 2:49 pm
ആലപ്പുഴ: പുന്നപ്ര അറവുകാട് ക്ഷേത്രത്തില്‍ തീപിടുത്തം. ആളപായമില്ല. ക്ഷേത്രത്തിലെ തിടപ്പള്ളിയിലാണ് തീപിടുത്തമുണ്ടായത്. വലിയ നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 11 ന് പൂജയ്ക്ക് ശേഷം ക്ഷേത്രനട അടച്ചിരുന്നു. ഇതിനുശേഷമാണ് തീപിടുത്തമുണ്ടായത്.
Samayam Malayalam പുന്നപ്ര അറവുകാട് ക്ഷേത്രത്തില്‍ തീപിടുത്തം


Also Read: വെഞ്ഞാറമൂട്ടില്‍ രമ്യാ ഹരിദാസ് എംപിയുടെ വാഹനം തടഞ്ഞു; കാറിൽ കരിങ്കൊടി കെട്ടി: എസ്എഫ്ഐ ഏരിയ സെക്രട്ടറി അറസ്റ്റിൽ, ദൃശ്യങ്ങൾ കാണാം

തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന വിറകിലേയ്ക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. തിടപ്പള്ളിക്ക് മുകളിലേയ്ക്കും തീ പടര്‍ന്ന് ആളിക്കത്തി. ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്