ആപ്പ്ജില്ല

ഓടിക്കൊണ്ടിരുന്ന ടാങ്കറിൽ നിന്ന് പെട്രോൾ ചോർന്നു; ആശങ്കയുടെ മണിക്കൂറുകൾ... ചേർത്തലയിൽ ഒഴിവായത് വൻ അപകടം

ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിൽ നിന്ന് പെട്രോൾ ചോർന്നു. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ച് വൈകുന്നേരത്തോടെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ എത്തി ചോർച്ച അടച്ചു.

Lipi 25 Nov 2020, 1:29 pm
ആലപ്പുഴ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിൽ നിന്ന് പെട്രോൾ ചോർന്ന സംഭവത്തിൽ ആശങ്കയ്ക്ക് വിരാമം. ലോറിയുടെ ചോർച്ച അടച്ചു. അഗ്നിശമന സേനയും പോലീസും നടത്തിയ സംയുക്ത പരിശ്രമത്തിനൊടുവിലാണ് ടാങ്കറിൻ്റെ ചോർച്ച അടയ്ക്കാനായത്. ടാങ്കറിലെ ശേഷിച്ച ഇന്ധനം മറ്റൊരു ടാങ്കർ എത്തിച്ച് അടുത്തുള്ള പമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ടാങ്കറിൻ്റെ കാലപ്പഴക്കമാണ് ചോർച്ചയ്ക്ക് കാരണമായതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Also Read: ഭാഗ്യമുണ്ടെങ്കില്‍ പരീക്ഷയെഴുതാം... ഒടിപിയ്ക്കായി കാത്തിരിക്കേണ്ടത് മണിക്കൂറുകള്‍, ഉദ്യോഗാര്‍ത്ഥികളെ വലച്ച് പിഎസ്സി

എറണാകുളത്ത് നിന്ന് തിരുവനന്തപുരം നെല്ലിമൂട്ടിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ കരാർ ലോറിയിലാണ് പെട്രോൾ ചോർച്ച കണ്ടെത്തിയത്. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ച് വൈകുന്നേരത്തോടെയാണ് സംഭവം. തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. അഗ്നിശമന സേനയുടെയും പോലീസിൻ്റെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോഴേക്കും ചോർച്ച ശക്തമായിരുന്നു.

Also Read: എതിരില്ലാതെ സിപിഎം; യുഡിഎഫ്, എൻഡിഎ പത്രികകൾ തള്ളി

റബർബട്ട് ഉപയോഗിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ ചോർച്ച അടച്ചത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഏറെ സാഹസികമായാണ് ചോർച്ച അടച്ചത്. ലോറി സഞ്ചരിച്ച വഴിയിൽ കുറച്ച് ദൂരം പെട്രോൾ ചോർന്നിരുന്നു. ഇതിലേക്ക് തീപ്പൊരി വീണിരുന്നെങ്കിൽ വൻ അപകടം സംഭവിക്കുകമായിരുന്നു. ലോറി അവിടെ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റെന്തെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതു സംബംന്ധിച്ച് അഗ്നി ശമനസേനയും പോലീസും പരിശോധിച്ച് വരികയാണ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്