ആപ്പ്ജില്ല

തദ്ദേശ തെരഞ്ഞെടുപ്പ്: ആലപ്പുഴയിൽ ജനം വിധിയെഴുതാന്‍ മണിക്കൂറുകൾ മാത്രം

തദ്ദേശ തെരഞ്ഞടുപ്പിൽ ആലപ്പുഴയിലെ ജനം നാളെ പോളിങ് ബൂത്തിലേക്ക്.

Lipi 7 Dec 2020, 11:35 pm
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ ജനങ്ങൾ വിധിയെഴുതാന്‍ മണിക്കൂറുകൾ മാത്രം. തെരഞ്ഞെടുപ്പ് നടപടികള്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനഘട്ടത്തിലാണ് ജില്ലാ ഭരണകൂടം. പോളിങ് സാമഗ്രികളുടെ വിതരണം 18 കേന്ദ്രങ്ങളിലായി നടന്നു.
Samayam Malayalam Alappuzha Election 2020


Also Read: സ്ലിപ്പുകൾ എഴുതുന്നതിനിടെ എൽഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു, സംഭവം ആലപ്പുഴയിൽ

രാവിലെ 8 മണിയോടെ വിതരണകേന്ദ്രങ്ങളില്‍ നിന്ന് പോളിങ് സാമഗ്രികള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കൊവിഡ് പശ്ചാത്തലില്‍ ഓരോ പഞ്ചായത്തുകള്‍ക്കും പ്രത്യേക സമയം അനുവദിച്ചായിരുന്നു വിതരണം. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിലെത്തി ജില്ലാ കളക്ടർ എ അലക്സാണ്ടർ വിതരണ പ്രവർത്തനങ്ങൾ വിലയിരുത്തി.

Also Read: യുദ്ധഭൂമിയിലെ ചിത്രങ്ങള്‍ ജീവിതം മാറ്റിമറിച്ചു; ഏഴരപ്പതിറ്റാണ്ടിൻറെ ഫോട്ടോഗ്രാഫി വിസ്മയം; വികെ ഷേണായ് എന്ന വ്യാസ് കുമാർ ഷേണായ്

ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് നഗരസഭകളിലും ക്രമീകരിച്ചിരിക്കുന്ന വിതരണ കേന്ദ്രങ്ങളിലും കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ പ്രത്യേക സ്‌ക്രീനിംഗ് സംവിധാനം ഒരുക്കിയിരുന്നു. പോളിങ് ഉദ്യോഗസ്ഥർക്കുള്ള പിപിഇ കിറ്റും വിതരണ കേന്ദ്രങ്ങളിൽ നിന്ന് നൽകി.


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്