ആപ്പ്ജില്ല

10 വര്‍ഷത്തിന് ശേഷം ചേര്‍ത്തല നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍

10 വര്‍ഷത്തിന് ശേഷമാണ് ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ ഇടതുപക്ഷത്തിന്റെ ചെയര്‍പേഴ്‌സണ്‍ അധികാരത്തില്‍ എത്തുന്നത്. പ്രമീളാ ദേവി യുഡിഎഫിന്റേയും ആശാ മുകേഷ് ബിജെപിയും ചെയര്‍ പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥികളായിരുന്നു.

| Edited by Samayam Desk | Lipi 28 Dec 2020, 6:05 pm
Samayam Malayalam sherly
ഷേര്‍ളി ഭാര്‍ഗവന്‍


ആലപ്പുഴ: ചേർത്തല നഗരസഭ അധ്യക്ഷയായി സിപിഎമ്മിലെ ഷേർളി ഭാർഗ്ഗവനെ തെരഞ്ഞെടുത്തു. നഗരസഭ എട്ടാം വാർഡ് പ്രതിനിധിയായ ഷേർളി ഭാർഗ്ഗവൻ പത്ത് കൊല്ലം മുമ്പ് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. നഗരസഭയുടെ പന്ത്രണ്ടാമത്തെ അധ്യക്ഷയാണ് ഷേർളി ഭാർഗ്ഗവൻ.

10 വര്‍ഷത്തിന് ശേഷമാണ് ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ ഇടതുപക്ഷത്തിന്റെ ചെയര്‍പേഴ്‌സണ്‍ അധികാരത്തില്‍ എത്തുന്നത്. രാവിലെ 11 മണിയോടെ കൗണ്‍സില്‍ ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. ആകെയുള്ള 35 സീറ്റില്‍ എല്‍ഡിഎഫിന് 21 സീറ്റും യുഡിഎഫിന് 10 സീറ്റും ബിജെപിക്ക് 3 സീറ്റുമാണുള്ളത്. ഒരു സീറ്റിൽ സ്വതന്ത്രൻ.

സാം കെ ഡാനിയൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; അഡ്വ. സുമാ ലാൽ വൈസ് പ്രസിഡന്റ്

പ്രമീളാ ദേവി യുഡിഎഫിന്റേയും ആശാ മുകേഷ് ബിജെപിയും ചെയര്‍ പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. ഷേര്‍ളി ഭാര്‍ഗവന് 22 സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച പിഎസ് ശ്രീകുമാര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്