ആപ്പ്ജില്ല

കോണാട്ടുകരി പാടശേഖരത്തിൽ മടവീണു; 55 ഏക്കർ കൃഷി നശിച്ചു

കിഴക്കൻ വെള്ളം ശക്തമായി വന്നത് മൂലവും പുഴയിലെ വെള്ളത്തിന്റെ നിരപ്പ് ഉയർന്നത് മൂലവുമാണ് മട വീഴ്ചയുണ്ടായത്. ലക്ഷങ്ങൾ മുടക്കി കൃഷിസ്ഥലം സംരക്ഷിക്കാനുള്ള കർഷകരുടെ ശ്രമിവും ഇതോടെ വിഫലമായി

Lipi 10 Aug 2020, 9:59 pm


ആലപ്പുഴ: തകഴി കോണാട്ടുകരി പാടശേഖരത്തിൽ മടവീഴ്ച്ച. 55 ഏക്കറിൽ കൃഷി നശിച്ചു. വിതയിറക്കി 55 ദിവസം പിന്നിട്ട പാടശേഖരമായിരുന്നു. കിഴക്കൻ വെള്ളത്തിൻ്റെ വരവും കനത്ത മഴയും കാരണം നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിരുന്നു. വെള്ളത്തിൻ്റെ അതിസമ്മർദ്ദം കാരണം പെട്ടിയും പറയും ഒഴുകി പോവുകയായിരുന്നു.

Also Read: മാവേലിക്കരയിൽ വെള്ളം കയറിയ റോഡിൽ നിന്നു കാൽവഴുതി പുഞ്ചയിൽ വീണ വിമുക്തഭടൻ മരിച്ചു

ലക്ഷങ്ങൾ മുടക്കി പുറംബണ്ടുകൾക്ക് മുകളിൽ റിങ് ബണ്ടുകളും സ്ഥാപിച്ചിരുന്നു. ബണ്ടിനും കൃഷിക്കുമായി ലക്ഷങ്ങൾ മുടക്കിയിരിക്കെയാണ് കർഷകർക്ക് കനത്ത ആഘാതമേൽപ്പിച്ച് മടവീഴ്ച ഉണ്ടായതെന്ന് പാടശേഖര സമിതി സെക്രട്ടറി ജിജി ചുടുകാട് പറഞ്ഞു. മഴ ശക്തമായാൽ ജില്ലയിലെ കുട്ടനാടൻ മേഖലയിലടക്കം മടവീഴ്ച നിത്യസംഭവമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്