ആപ്പ്ജില്ല

ചേർത്തലയിൽ മഹിളാ കോൺഗ്രസ് നേതാക്കളെ പുറത്താക്കി; പുറത്താക്കിയവരിൽ മുൻ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷയും

ലീന രാജു നഗരസഭ ആറാം വാർഡിലും പ്രേമകുമാരി പ്രകാശൻ മുപ്പത്തിരണ്ടാം വാർഡിലും സുജാത മൂന്നാം വാർഡിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ കൗൺസിലിൽ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷയായിരുന്നു ലീന രാജു.ഇവർ വർഷങ്ങളായി മഹിളാകോൺഗ്രസ് ഭാരവാഹികളാണ്.

| Edited by Samayam Desk | Lipi 3 Dec 2020, 1:57 am
ആലപ്പുഴ: ചേർത്തലയിലെ മഹിള കോൺഗ്രസ് നേതാക്കളായ ലീനരാജു(ശീമാട്ടി),പ്രേമകുമാരി പ്രകാശൻ,സുജാത എന്നിവരെയാണ് കോൺഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. അച്ചടക്കം ലംഘിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ മത്സര രംഗത്ത് തുടരുന്ന പശ്ചാത്തലത്തിലാണ്
Samayam Malayalam Mahila Congress Workers

നടപടിയെന്ന് ഡിസിസി പ്രസിഡന്‍റ് എം.ലിജു അറിയിച്ചു.

Also Read: 'പണ്ടത്തെപ്പോലെയല്ല കാര്യങ്ങള്‍, ഇത്തവണ നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും'!! രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടന്‍ കൃഷ്ണകുമാർ

ലീന രാജു നഗരസഭ ആറാം വാർഡിലും പ്രേമകുമാരി പ്രകാശൻ മുപ്പത്തിരണ്ടാം വാർഡിലും സുജാത മൂന്നാം വാർഡിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ കൗൺസിലിൽ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷയായിരുന്നു ലീന രാജു.ഇവർ വർഷങ്ങളായി മഹിളാകോൺഗ്രസ് ഭാരവാഹികളാണ്. കഴിഞ്ഞ കൗൺസിലിൽ ഉണ്ടായിരുന്ന വനിത കൗൺസിലർമാരിൽ ആർക്കും ഇത്തവണ കോൺഗ്രസ് സീറ്റ് നൽകിയിട്ടില്ല. ഇതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഇവർ മത്സര രംഗത്തെത്തിയത്. മൂന്ന് പേരെയും പുറത്താക്കിക്കൊണ്ടുള്ള
കത്ത് ഡിസിസി പ്രസിഡന്‍റ് ചേർത്തല ബ്ലോക്ക് പ്രസിഡൻ്റിന് കൈമാറി.


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്