ആപ്പ്ജില്ല

കടയുടെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ കള്ളൻ മോഷ്ടിച്ചത് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ്; സംഭവം ആലപ്പുഴയിൽ

കടയിലെ മറ്റ് വസ്തുക്കൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. രാവിലെ കട തുറക്കാൻ ഉടമ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത് .രേഖകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തൽ

Samayam Malayalam 30 Oct 2020, 8:51 am
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റെയ്ബാൻ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന കടയിൽ വൻ മോഷണം. സുധീർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബിഎം സ്റ്റോഴ്‌സ് എന്ന കടയിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ ഉടമ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. എന്നാൽ, കടയിൽ നിന്ന് മോഷണം പോയതാകട്ടെ രണ്ടു ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകൾ മാത്രം.
Samayam Malayalam alappuzha theft
ആലപ്പുഴയിൽ മോഷണം


Also Read:
വീടല്ല ഇതും ഒരു അങ്കണവാടി; ആലപ്പുഴയുടെ ആനന്ദം, അമ്പരപ്പിക്കും കാഴ്ചകള്‍

കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കയറി മോഷണം നടത്തിയത്. കടയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള കിങ്‌സ് ലൈറ്റ്‌സ്, വിൽസ്, മിനി വിൽസ്, ഗോൾഡ്, മിനി ഗോൾഡ് തുടങ്ങിയ സിഗററ്റുകളാണ് മോഷ്ടിച്ചത്. കടയിലെ മേശ കുത്തിത്തുറന്ന് സാദാനങ്ങൾ വലിച്ചുവാരി ഇട്ടിരുന്നു. എന്നാൽ, അതിൽ സൂക്ഷിച്ചിരുന്ന പഴ്സിൽ നിന്ന് പാൻകാർഡോ എടിഎം കാർഡോ മറ്റ് രേഖകളോ നഷ്ടപ്പെട്ടിട്ടില്ല.

Also Read: നൂറിൽ നിന്ന് ആയിരം...റമീസയുടെ മുട്ടകച്ചവടം ഓൺലൈൻ വഴിയും; ജീവിതം തിരികെ പിടിച്ച് അധ്യാപികയും കുടുംബവും

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. 35നും 40നും ഇടയിൽ പ്രായമുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന സൗദി റിയാലും മോഷണം പോയിട്ടില്ല.

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്