ആപ്പ്ജില്ല

പുന്നമട കായലിന്റെ ഓളത്തിൽ ആവേശത്തിന്റെ തുഴയെറിയാൻ ഇനി രണ്ടു നാൾ, വിശദമായ വിവരങ്ങൾ അറിയാം

Nehru Trophy Boat Race 2023: പുന്നമടക്കായിൻ്റെ ഓളങ്ങളിൽ ആവേശത്തിൻ്റെ തുഴയെറിയാൻ ഇനി രണ്ടുനാൾ. മത്സരത്തിനെത്തുന്ന വള്ളങ്ങളുടെ വിവരങ്ങളറിയാം. ഇത്തവണ മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങൾ.

Edited byനവീൻ കുമാർ ടിവി | Lipi 9 Aug 2023, 11:24 pm

ഹൈലൈറ്റ്:

  • വള്ളംകളി ഇത്തവണയും ഭിന്നശേഷി സൗഹൃദമാകും.
  • ഭിന്നശേഷിക്കാരായ 50 പേര്‍ക്കാണ് വള്ളംകളി കാണാന്‍ നെഹ്‌റു പവലിയനില്‍ പ്രത്യേക സൗകര്യമൊരുക്കുക.
  • ചില്‍ഡ്രന്‍സ് ഹോം, ഓള്‍ഡേജ് ഹോം എന്നിവിടങ്ങളില്‍ നിന്നുള്ള അന്തേവാസികള്‍ക്കാണ് ജില്ല ഭരണകൂടം വള്ളംകളി കാണാനുള്ള അവസരമൊരുക്കുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ആലപ്പുഴ: പുന്നമട കായലിന്റെ ഓളത്തിൽ ആവേശത്തിന്റെ തുഴയെറിയാൻ ഇനി രണ്ടു നാൾ കൂടി. 12നാണ് പ്രസിദ്ധമായ നെഹ്റു ട്രോഫി ജലോത്സവം നടക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ‌ വള്ളംകളിമത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ഡിസംബർ 27ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്.
Also Read: കണ്ടോ കണ്ണൂരിന്റെ മികവ്, പ്രധാനമന്ത്രിയുടെ കുർത്തയ്ക്കുള്ള തുണി കണ്ണൂരിൽനിന്ന്, അഭിമാനത്തോടെ കൈത്തറി തൊഴിലാളികൾ

ചുണ്ടൻ‌വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ‌പ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളിപ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.



ഡൽ‌ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. ഇത്തവണ നടക്കുന്നത് 69-ാമത് വള്ളംകളിയാണ്. സിബിഎൽ മത്സരങ്ങളുടെ ഭാഗമായാണ് ഇപ്പോൾ നെഹ്റു ട്രോഫി വള്ളംകളി മാറിയിരിക്കുന്നത്. നെഹ്റു ട്രോഫി ജലമേളയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളും തയ്യാറെടുപ്പുകളുമാണ് ജില്ലയിൽ നടക്കുന്നത്. ഇതിന്റെ പ്രചരണാർത്ഥം വിവിധ പരിപാടികൾ ഇതിനോടകം നടന്നു കഴിഞ്ഞു. വഞ്ചിപ്പാട്ട് മത്സരം, സാംസ്കാരിക ഘോഷയാത്ര, ബൈക്ക് റൈസിംഗ്, കമന്ററി മത്സരം, ജേതാക്കളെ പ്രവചിക്കൽ മത്സരം അടക്കം നിരവധി പരിപാടികളാണ് നടത്തുന്നത്.

ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങളാണ് ഉള്ളത്. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 19 വള്ളങ്ങളുണ്ട്. ചുരുളൻ-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട് -4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.

വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വള്ളങ്ങളുടെ പേരുവിവരം ചുവടെ

ചുണ്ടന്‍:

വില്ലേജ് ബോട്ട് ക്ലബിൻ്റെ കൈനകരി കാരിച്ചാൽ ചുണ്ടൻ, കൊടുപുന്ന ബോട്ട് ക്ലബ്ബിൻറെ കൊടുപുന്ന
ജവഹർ തായങ്കരി, സമുദ്ര ബോട്ട് ക്ലബ്ബിൻറെ കുമരകം, കോട്ടയം ആനാരി ചുണ്ടൻ, യു ബി സി കൈനകരിയുടെ നടുഭാഗം ചുണ്ടൻ, എറണാകുളം ഐ ബി ആർഎയൂടെ ആലപ്പാടൻ പുത്തൻ ചുണ്ടൻ,ആലപ്പുഴ പി ബി സിയുടെ ദേവസ് ചുണ്ടൻ, നിരണം ബോട്ട് ക്ലബ്ബിന്റെ സെൻറ് പയസ് ടെന്ത്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻറെ വീയപുരം ചുണ്ടൻ, കരുമാടി ലൂണാ ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങര ചുണ്ടൻ, ചേന്നംങ്കരി ലൂർദ് മാതാ ബോട്ട് ക്ലബ്ബിൻറെ ആയാപറമ്പ് പാണ്ടി, ആലപ്പുഴ പോലീസ് ബോട്ട് ക്ലബ്ബിൻറെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ, കൈനകരി എസ് എച്ച് ബോട്ട് ക്ലബ്ബിന്റെ കരുവാറ്റ ശ്രീ വിനായകൻ, കുമരകം കൈപ്പുഴമുട്ട് എൻ സി ഡി സി ബോട്ട് ക്ലബ്ബിൻറെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെയും ചമ്പക്കുളം, തലവടി ബോട്ട് ക്ലബ്ബിൻറെ തലവടി ചുണ്ടൻ, വേമ്പനാട് ബോട്ട് ക്ലബ്ബിൻറെ ചെറുതന, കുമരകം കെ ബി സി ആൻഡ് എസ് എഫ് ബി സിയുടെ പായിപ്പാട് ചുണ്ടൻ, തെക്കേക്കര സെൻറ് ജോൺസ് ബോട്ട് ക്ലബ്ബിൻറെ.സെൻറ് ജോർജ്, മങ്കൊമ്പ് ബോട്ട് ക്ലബ്ബിൻറെ ശ്രീ മഹാദേവൻ എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്ന ചുണ്ടൻ വള്ളങ്ങൾ.


ചുരുളൻ:

1. വേലങ്ങാടൻ (കെ ബി സി പരവൂർ)
2.കോടിമത (യുവശക്തി ബോട്ട് ക്ലബ്ബ് കോട്ടയം)
3.മൂഴി(യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം)

ഇരുട്ടുകുത്തി എ ഗ്രേഡ്:

1. പടക്കുതിര (ഫ്രീഡം ബോട്ട് ക്ലബ്ബ് കളർകോട്)
2.മാമ്മൂടൻ (ചെങ്ങളം ബോട്ട് ക്ലബ്)
3.മൂന്ന് തൈക്കൽ (കൈരളി ബോട്ട് ക്ലബ്ബ്, ചെങ്ങളം)
4.തുരുത്തിത്തറ (ടി ബി സി കൊച്ചിൻ ടൗൺ)

ഇരുട്ടുകുത്തി ബി ഗ്രേഡ്:

1. ശ്രീ ഗുരുവായൂരപ്പൻ (കെ ബി സി കുറുങ്കോട്ട, എറണാകുളം)
2.വലിയ പണ്ഡിതൻ ഓടിവള്ളം (പൈനൂർ ദേശം ബോട്ട് ക്ലബ്, തൃശൂർ)
3.ഹനുമാൻ നം.വൺ (എസ് ബി സി നീണ്ടൂർ)
4.ഗോതുരുത്ത് പുത്രൻ (ബീച്ച് ബോട്ട് ക്ലബ്ബ്, നെട്ടൂർ)
5.സെൻറ് സെബാസ്റ്റ്യൻ (താന്ന്യം യുവശക്തി ബോട്ട് ക്ലബ്)
6.ശ്രീ മുത്തപ്പൻ (യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, തൃശൂർ)
7.പൊഞ്ഞനത്തമ്മ നം.വൺ (ശ്രീ മുരുഗ ബോട്ട് ക്ലബ്ബ്, തൃശൂർ)
8.പുത്തൻ പറമ്പിൽ (സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, തൃശൂർ)
9.ശരവണൻ (ഐ ബി ആർ എ എറണാകുളം)
10.വെണ്ണയ്ക്കലമ്മ(പട്ടണം ബോട്ട് ക്ലബ് എറണാകുളം)
11.സെൻറ് ജോസഫ് (യുവ ക്ലബ്ബ് തിരുവാർപ്പ്)
12.കുറുപ്പ് പറമ്പൻ (മേൽപ്പാടം ചുണ്ടൻ വള്ളം സമിതി)
13.തുരുത്തിപ്പുറം (ഇരുത്തിപ്പുറം ബോട്ട് ക്ലബ്)
14.താണിയൻ ഡി ഗ്രേറ്റ് (ആർപ്പൂക്കര ബോട്ട് ക്ലബ്ബ്)
15.ജലറാണി (ടൗൺ ബോട്ട് ക്ലബ് കുട്ടനാട്)


ഇരുട്ടുകുത്തി സി ഗ്രേഡ്:

1.വടക്കുംപുറം (പുനർജനി ബോട്ട് ക്ലബ്ബ്, വടക്കുംപുറം)
2.ചെറിയ പണ്ഡിതൻ (എവർട്ടൻ ബോട്ട് ക്ലബ്ബ്,ചാത്തമ്മ)
3.ശ്രീഭദ്ര (എസ് ബി സി നടുവിൽകര)
4.ജിബിതട്ടകൻ (കുറുമ്പത്തുരുത്ത് ബോട്ട് ക്ലബ്)
5.മയിൽപ്പീലി (ബി സി എൻ നടുവിൽകര)
6.പമ്പാവാസൻ (ബി ബി സി ഇല്ലിക്കൽ, കാരളം)
7.ശ്രീ മുരുകൻ (മഞ്ഞണക്കാട് ബോട്ട് ക്ലബ്, എറണാകുളം)
8.മയിൽ വാഹനൻ (ഐ ബി ആർ എ എറണാകുളം)
9.ഹനുമാൻ നമ്പർ ടു (ഡ്രീം ക്യാച്ചർസ് ബോട്ട് ക്ലബ് കോട്ടയം)
10.കാശിനാഥൻ (യുവജ്യോതി ബോട്ട് ക്ലബ്)
11.ഗോതുരുത്ത് (ഗോതുരുത്ത് ബോട്ട് ക്ലബ്ബ് നോർത്ത് പറവൂർ)
12.സെൻറ് സെബാസ്റ്റ്യൻ (തുരുത്തിപ്പുറം ബോട്ട് ക്ലബ്)
13.ജി എം എസ് (സ്റ്റാർ ക്ലബ്ബ് കടമന്നാട്)

വെപ്പ് എ ഗ്രേഡ്:

1.കടവിൽ സെൻറ് ജോർജ് (ജൂനിയർ ഫ്രണ്ട്സ് ബോട്ട് ക്ലബ്)
2.പുന്നത്ര വെങ്ങാഴി (ഫ്രണ്ട്സ് ബോട്ട് ക്ലബ്ബ്, കോട്ടയം)
3.അമ്പലക്കാടന്(ഡിസി ബോട്ട് ക്ലബ്ബ് കോട്ടയം)
4.ഷോട്ട് പുളിക്കത്തറ (വാരിയേഴ്സ് ബോട്ട് ക്ലബ്ബ് കൈനകരി )
5.മണലി (ഫ്രീഡം ബോട്ട് ക്ലബ്ബ് കൊല്ലം)
6.കോട്ടപ്പറമ്പൻ (ശ്രീലക്ഷ്മണ ബോട്ട് ക്ലബ്ബ് മൂലക്കുളം)
7.പഴശ്ശിരാജ (ബ്രദേഴ്സ് ബോട്ട് ക്ലബ്ബ് പായിപ്പാട്)

വെപ്പ് ബി ഗ്രേഡ്:

1. ചിറമേൽ തോട്ടുകടവൻ (എ ബി സി അറുപറ ബോട്ട് ക്ലബ്ബ്, കുമ്മനം)
2.പുന്നത്ര പുരയ്ക്കൽ (എസ് എസ് ബോട്ട് ക്ലബ് കുമരകം)
3.പി.ജി കരിപ്പുഴ (കവർണാർ സിറ്റി ബോട്ട് ക്ലബ് കോട്ടയം)
4.എബ്രഹാം മൂന്ന് തൈക്കൽ (ചെന്നംകരി ഫ്രണ്ട്സ് ബോട്ട് ക്ലബ്)


തെക്കനോടി തറ:

1. സാരഥി (സാരഥി ബോട്ട് ക്ലബ്ബ് വലിയപറമ്പ്)
2.ദേവസ് തെക്കനോടി(സംഗീത ബോട്ട് ക്ലബ്ബ് ആലപ്പുഴ)
3.കാട്ടിൽ തെക്കേതിൽ (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ)

തെക്കനോടി കെട്ട്:

1. പടിഞ്ഞാറേ പറമ്പൻ (യങ്ങ് സ്റ്റാർ ബോട്ട് ക്ലബ്)
2.കമ്പനി (ഐശ്വര്യ ബോട്ട് ക്ലബ്ബ് കരുമാടി)
3.കാട്ടിൽ തെക്ക് (പ്രണവം വനിത ബോട്ട് ക്ലബ്ബ് മുട്ടാർ)
4.ചെല്ലിക്കാടന്(നന്മ സാംസ്കാരിക സമിതി ആലപ്പുഴ).


69-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ട്രാക്കുകളും ഹീറ്റ്സുകളും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു കഴിഞ്ഞു. 19 ചുണ്ടന്‍ വള്ളങ്ങളടക്കം 72 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റിസില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സുകളും ട്രാക്കുകളും ചുവടെ

ഹീറ്റ്‌സ് 1

ട്രാക്ക് 1- വീയ്യപുരം
ട്രാക്ക് 2- വെള്ളംകുളങ്ങര
ട്രാക്ക് 3- ചെറുതന
ട്രാക്ക് 4- ശ്രീമഹാദേവന്‍

ഹീറ്റ്‌സ് 2

ട്രാക്ക് 1- ദേവസ്
ട്രാക്ക് 2- നടുഭാഗം
ട്രാക്ക് 3- സെന്റ് ജോര്‍ജ്
ട്രാക്ക് 4- ചമ്പക്കുളം

ഹീറ്റ്‌സ് 3

ട്രാക്ക് 1- കരുവാറ്റ ശ്രീവിനായകന്‍
ട്രാക്ക് 2- പായിപ്പാടന്‍
ട്രാക്ക് 3- മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍
ട്രാക്ക് 4- ആയാപറമ്പ് പാണ്ടി

ഹീറ്റ്‌സ് 4

ട്രാക്ക് 1- സെന്റ് പയസ് ടെന്‍ത്
ട്രാക്ക് 2- ആനാരി
ട്രാക്ക് 3- തലവടി
ട്രാക്ക് 4- ജവഹര്‍ തായങ്കരി

ഹീറ്റ്‌സ് 5

ട്രാക്ക് 1- കാരിച്ചാല്‍
ട്രാക്ക് 2- ആലപ്പാടന്‍ പുത്തന്‍ ചുണ്ടന്‍
ട്രാക്ക് 3-
ട്രാക്ക് 4- നിരണം ചുണ്ടന്‍

ചുരുളന്‍:

ഫൈനല്‍ മാത്രം
ട്രാക്ക് 1- വേലങ്ങാടന്‍
ട്രാക്ക് 2- കോടിമത
ട്രാക്ക് 3- മൂഴി
ട്രാക്ക് 4-

ഇരുട്ടുകുത്തി എ ഗ്രേഡ്:

ഫൈനല്‍ മാത്രം
ട്രാക്ക് 1- തുരുത്തിത്തറ
ട്രാക്ക് 2- മൂന്ന് തൈക്കല്‍
ട്രാക്ക് 3- പടക്കുതിര
ട്രാക്ക് 4- മാമ്മൂടന്‍

ഇരുട്ടുകുത്തി ബി ഗ്രേഡ്:

ഹീറ്റ്‌സ് 1

ട്രാക്ക് 1- കുറുപ്പ് പറമ്പന്‍
ട്രാക്ക് 2- ഗോതുരുത്ത് പുത്രന്‍
ട്രാക്ക് 3- തുരുത്തിപ്പുറം
ട്രാക്ക് 4- സെന്റ് സെബാസ്റ്റ്യന്‍

ഹീറ്റ്‌സ് 2

ട്രാക്ക് 1- ശ്രീ ഗുരുവായൂരപ്പന്‍
ട്രാക്ക് 2- ഹനുമാന്‍ നം.1
ട്രാക്ക് 3- ജലറാണി
ട്രാക്ക് 4- താണിയന്‍ ദി ഗ്രേറ്റ്

ഹീറ്റ്‌സ് 3

ട്രാക്ക് 1- പൊഞ്ഞനത്തമ്മ നം.1
ട്രാക്ക് 2- വെണ്ണയ്ക്കലമ്മ
ട്രാക്ക് 3- സെന്റ് ജോസഫ്
ട്രാക്ക് 4- ശരവണന്‍

ഹീറ്റ്‌സ് 4

ട്രാക്ക് 1- വലിയ പണ്ഡിതന്‍ ഓടിവള്ളം
ട്രാക്ക് 2- ശ്രീ മുത്തപ്പന്‍
ട്രാക്ക് 3- പുത്തന്‍ പറമ്പില്‍
ട്രാക്ക് 4-

ഇരുട്ടുകുത്തി സി ഗ്രേഡ്:

ഹീറ്റ്‌സ് 1

ട്രാക്ക് 1-
ട്രാക്ക് 2- മയില്‍പ്പീലി
ട്രാക്ക് 3- ചെറിയ പണ്ഡിതന്‍
ട്രാക്ക് 4- ഹനുമാന്‍ നം. 2

ഹീറ്റ്‌സ് 2

ട്രാക്ക് 1- പമ്പാവാസന്‍
ട്രാക്ക് 2- ജി എം എസ്
ട്രാക്ക് 3- കാശിനാഥന്‍
ട്രാക്ക് 4-

ഹീറ്റ്‌സ് 3

ട്രാക്ക് 1- മയില്‍ വാഹനന്‍
ട്രാക്ക് 2- സെന്റ് സെബാസ്റ്റ്യന്‍
ട്രാക്ക് 3- ഗോതുരുത്ത്
ട്രാക്ക് 4-

ഹീറ്റ്‌സ് 4

ട്രാക്ക് 1- വടക്കുംപുറം
ട്രാക്ക് 2- ജിബിതട്ടകന്‍
ട്രാക്ക് 3- ശ്രീ മുരുകന്‍
ട്രാക്ക് 4- ശ്രീഭദ്ര

വെപ്പ് എ ഗ്രേഡ്:

ഹീറ്റ്‌സ് 1
ട്രാക്ക് 1- അമ്പലക്കാടന്‍
ട്രാക്ക് 2- കടവില്‍ സെന്റ് ജോര്‍ജ്
ട്രാക്ക് 3- മണലി
ട്രാക്ക് 4- ഷോട്ട് പുളിക്കത്തറ

ഹീറ്റ്‌സ് 2

ട്രാക്ക് 1-
ട്രാക്ക് 2- കോട്ടപ്പറമ്പന്‍
ട്രാക്ക് 3- പുന്നത്ര വെങ്ങാഴി
ട്രാക്ക് 4- പഴശ്ശിരാജ

വെപ്പ് ബി ഗ്രേഡ്:

ഫൈനല്‍ മാത്രം
ട്രാക്ക് 1- എബ്രഹാം മൂന്ന് തൈക്കല്‍
ട്രാക്ക് 2- പി.ജി കരിപ്പുഴ
ട്രാക്ക് 3- പുന്നത്ര പുരയ്ക്കല്‍
ട്രാക്ക് 4- ചിറമേല്‍ തോട്ടുകടവന്‍

തെക്കനോടി തറ:

ഫൈനല്‍ മാത്രം
ട്രാക്ക് 1- സാരഥി
ട്രാക്ക് 2- കാട്ടില്‍ തെക്കേതില്‍
ട്രാക്ക് 3- ദേവസ് തെക്കനോടി
ട്രാക്ക് 4-

തെക്കനോടി കെട്ട്:

ഫൈനല്‍ മാത്രം
ട്രാക്ക് 1- കമ്പനി
ട്രാക്ക് 2- ചെല്ലിക്കാടന്‍
ട്രാക്ക് 3- കാട്ടില്‍ തെക്ക്
ട്രാക്ക് 4- പടിഞ്ഞാറേ പറമ്പന്‍
എന്നിങ്ങനെയാണ് ട്രാക്കും ഹിറ്റ്സും നിശ്ചയിച്ചിരിക്കുന്നത്.

വള്ളംകളി ഇത്തവണയും ഭിന്നശേഷി സൗഹൃദമാകും. ഭിന്നശേഷിക്കാരായ 50 പേര്‍ക്കാണ് വള്ളംകളി കാണാന്‍ നെഹ്‌റു പവലിയനില്‍ പ്രത്യേക സൗകര്യമൊരുക്കുക. ചില്‍ഡ്രന്‍സ് ഹോം, ഓള്‍ഡേജ് ഹോം എന്നിവിടങ്ങളില്‍ നിന്നുള്ള അന്തേവാസികള്‍ക്കാണ് ജില്ല ഭരണകൂടം വള്ളംകളി കാണാനുള്ള അവസരമൊരുക്കുന്നതെന്ന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ അറിയിച്ചു. ഇവരെ സഹായിക്കാനായി ടൂറിസം വകുപ്പില്‍ നിന്നുള്ള വളണ്ടിയര്‍മാരുമുണ്ടാകും.

68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻറെ കാട്ടിൽ തെക്കേതിനിനായിരുന്നു ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടൻ നേടി. ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ നാല് ചുണ്ടൻ വള്ളങ്ങൾ ആയിരുന്നു അന്ന് ഫൈനലിൽ മത്സരിച്ചത്. ഇത്തവണ നെഹ്റുവിൻറെ കയ്യൊപ്പ് പതിഞ്ഞ ട്രോഫിയിൽ ആര് മുത്തമിടും എന്ന് കണ്ടു തന്നെ അറിയണം.
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്