ആപ്പ്ജില്ല

ആലപ്പുഴയില്‍ നിരോധനം ലംഘിച്ച് മത്സ്യ വില്‍പ്പന; 4 വാഹനങ്ങള്‍ പിടിച്ചെടുത്തു, 8 പേര്‍ കസ്റ്റഡിയില്‍

മത്സ്യവിപണനത്തിന് എത്തിയ 4 വാഹനങ്ങളാണ് പിടികൂടിയത്. എട്ടുപേരെ കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട്ടിൽ നിന്ന് മീനുമായി എത്തിയ രണ്ടു വാഹനങ്ങളിൽ നിന്ന് മറ്റുരണ്ടു വാഹനങ്ങളിലേക്ക് മത്സ്യം മാറ്റുന്നതിനിടെയാണ് ഇവ പിടികൂടിയത്

| Edited by Samayam Desk | Lipi 23 Jul 2020, 7:47 pm
ആലപ്പുഴ: തോട്ടപ്പള്ളിയിൽ കണ്ടെയ്ൻമെന്‍റ് സോണിൽ നിരോധനം ലംഘിച്ചു മത്സ്യവിൽപ്പന നടത്തിയവരെ പോലീസ് പിടികൂടി. മത്സ്യവിപണനത്തിന് എത്തിയ 4 വാഹനങ്ങളാണ് പിടികൂടിയത്. എട്ടുപേരെ കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട്ടിൽ നിന്ന് മീനുമായി എത്തിയ രണ്ടു വാഹനങ്ങളിൽ നിന്ന് മറ്റുരണ്ടു വാഹനങ്ങളിലേക്ക് മത്സ്യം മാറ്റുന്നതിനിടെയാണ് ഇവ പിടികൂടിയത്.
Samayam Malayalam Fish


Also Read: വര്‍ക്കലയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു; പിന്നീട് നടന്നത് വമ്പന്‍ ട്വിസ്റ്റ്, സംഭവം ഇങ്ങനെ...

കഴിഞ്ഞ ദിവസം രാത്രിയാണ് ലോറികൾ കണ്ടെയ്ൻമെന്‍റ് സോണിൽ പ്രവേശിച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരിക്കുകയാണ്. നേരത്തെ കായംകുളത്ത് മത്സ്യവ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും സമ്പർക്കരോഗികളുടെ എണ്ണം കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളിൽ കർശന പരിശോധന നടത്തുന്നത്. ഇതിന് ഇടയിലാണ് നിരോധനാഞ്ജ ലംഖിച്ചു മത്സ്യ വിൽപന നടത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്