ആലപ്പു(Alappuzha): നൂറനാട്ടെ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അറസ്റ്റിലായി. മാവേലിക്കര ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനാണ് പിടിയിലായത്. കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസിലാണ് നടപടി. സിപിഐയുടെ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗമാണ് അറസ്റ്റിലായ അഡ്വ. സോളമന്. ഇയാള്‍ ആക്രമണത്തിന് നിര്‍ദ്ദേശം നല്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് സോളമനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐയുടെ കൊടിമരം പിഴുതെറിയുകയും ചെയ്തിരുന്നു. സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് തകര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത രണ്ട് സിപിഐ പ്രവര്‍ത്തകം പോലീസിന് നേരെ ആക്രമണം നടത്തിയ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേരത്തെ അറസ്റ്റിലായിരുന്നു.
Topic: Alappuzha, Nooranadu CPI-Congress clash, Adv. Solomon arrest