ആപ്പ്ജില്ല

അനന്ദു രമേശൻ നേടിയത് ചരിത്രവിജയം; അരൂർ വീണ്ടും ചുവന്നു

ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനിലക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി അനന്ദു രമേശ് നേടിയത് ചരിത്ര വിജയം. 10,063 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 23,751 വോട്ടുകൾ നേടിയാണ് അനന്ദു വിജയിച്ചത്

Samayam Malayalam 9 Dec 2021, 1:16 pm
ആലപ്പുഴ: വോട്ടെണ്ണലിന്‍റെ ആദ്യ റൗണ്ടിൽ തന്നെ അനന്ദു വിജയം ഉറപ്പിച്ചിരുന്നു. ആകെ 11 റൗണ്ടുകളാണ് ഉണ്ടായിരുന്നത്. ആദ്യ റൗണ്ടിൽ 1254 വോട്ടുകളുടെ ലീഡ് വന്നപ്പോൾ തന്നെ എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു.
Samayam Malayalam report on aroor division ldf win in alappuzha district panchayat by election
അനന്ദു രമേശൻ നേടിയത് ചരിത്രവിജയം; അരൂർ വീണ്ടും ചുവന്നു


​23 കാരനായ അനന്ദു രമേശൻ

ആകെ 60.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി കെ ഉമേഷന് 13,688 വോട്ടുകളും എൻഡിഎ പിന്തുണയുള്ള സ്ഥാനാർത്ഥി മണിലാലിന് 2762 വോട്ടുകളുമാണ് ലഭിച്ചത്. 277 വോട്ടുകളാണ് നോട്ടക്ക് ലഭിച്ചതും അസാധുവായതും.തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസ്സിലാണ് വോട്ടെണ്ണല്‍ നടന്നത്.വരണാധികാരിയായ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടപടികള്‍ നടന്നത്. ജില്ലാ പഞ്ചായത്തിലേക്ക് ഇതേ ഡിവിഷനിൽ നിന്ന് 2010-ൽ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ കെ ഉമേശനെയാണ് അനന്ദു രമേശൻ പരാജയപ്പെടുത്തിയത്. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഐഎം തുറവൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ് 23കാരനായ അനന്ദു രമേശൻ.

​ഇടത് മുന്നണിയ്ക്ക് സമഗ്ര ആധിപത്യം

ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയ്ക്ക് സമഗ്ര ആധിപത്യമാണുണ്ടായത്. അഞ്ച് പഞ്ചായത്തുകളിലും ഇടത് മുന്നണിക്ക് അഭിമാനാർഹമായ ഭൂരിപക്ഷമാണുണ്ടായിരുന്നത്. വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന്ന്ന്നന്ദു രമേശ് പറഞ്ഞു. അരൂർ,എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ എന്നീ അഞ്ച് പഞ്ചായത്ത് കളിലെ 53 വാർഡുകൾ ഉൾപ്പെടുന്നതാണ് അരൂർ ഡിവിഷൻ.

​കോടംതുരുത്തിലും ഇടത് മുന്നണി

കഴിഞ്ഞ പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് കൈവിട്ട് പോയ തുറവൂർ, കോടംതുരുത്ത് പഞ്ചായത്തുകളിൽ ഇടത് മുന്നണി വലിയ നേട്ടം കൈവരിച്ചു. കോൺഗ്രസ്സ് ഭരിക്കുന്ന തുറവൂർ പഞ്ചായത്തിൽ 2800ലേറെ വോട്ടിൻ്റെ ഭൂരിപക്ഷം ഇടത് മുന്നണിക്ക് ലഭിച്ചു. ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലയിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ കോടംതുരുത്ത് പഞ്ചായത്തിലും ഇടത് മുന്നണിക്കാണ് ഭൂരിപക്ഷം.

​മൂന്നിരട്ടിയോളം ഭൂരിപക്ഷം വർധിച്ചു

കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമായ 3495ൽ നിന്ന് മൂന്നിരട്ടിയോളം വർദ്ധനവാണ് ഇത്തവണ ഉണ്ടായത്. ആകെയുള്ള 67,072 വോട്ടർമാരിൽ 40,837 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അനന്തുവിന് 23751 വോട്ടും, യുഡിഎഫിലെ കെ.ഉമേശന് 13688 വോട്ടും, എൻഡിഎയിലെ മണിലാലിന് 2762 വോട്ടും, സ്വതന്ത്ര സ്ഥാനാർത്ഥി കൃഷ്ണകുമാറിന് 277 വോട്ടും ലഭിച്ചു. പോസ്റ്റൽ വോട്ടിലും അനന്തുവിനാണ് ഭൂരിപക്ഷം. ആകെയുള്ള 73 പോസ്റ്റൽ വോട്ടിൽ ഒരെണ്ണം അസാധുവായി.

​കോൺഗ്രസിനും ബിജെപിക്കും തിരിച്ചടി

കോൺഗ്രസിനും, ബിജെപിക്കും വലിയ തിരിച്ചടിയാണ് ഉണ്ടായത്. കഴിഞ്ഞ തവണ ബിജെപിക്ക് 6000ലേറെ വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അത് 3000നും താഴെയായി. ഒരു ബൂത്തിലെ വോട്ടിംഗ്‌ മെഷീൻ തകരാറിലായതിനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകി. പ്രഖ്യാപനത്തിന് മുൻപേ അനന്ദു രമേശിന് അഭിനന്ദനങ്ങളുമായി നേതാക്കളും പ്രവർത്തകരുമെത്തി. ദലീമാ ജോജോ ഉൾപ്പെടെയുള്ള നേതാക്കൾ അനന്ദുവിന് മധുരം നൽകി പൊന്നാടയണിയിച്ചു.

അരൂർ വീണ്ടും ചുവന്നു; അനന്ദു നേടിയത് ചരിത്രവിജയം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്