ആപ്പ്ജില്ല

വെള്ളക്കെട്ടിലകപ്പെട്ട നിർധന കുടുംബം ദുരിതക്കയത്തിൽ, വീഡിയോ കാണാം

മഴ കനത്തതോടെ പട്ടണക്കാട് പഞ്ചായത്തിലെ നിർധന കുടുംബം ദുരിതത്തിലെന്ന് റിപ്പോർട്ട്. ഒമ്പതാം വാർഡ് അംഗം അനിൽകുമാറും കുടുംബവുമാണ് വെള്ളക്കെട്ടിനെ തുടർന്ന് ദുരിതത്തിലായത്

Lipi 16 May 2021, 12:22 am

ഹൈലൈറ്റ്:

  • തെങ്ങുകയറ്റ തൊഴിലാളിയാണ് അനിൽകുമാർ
  • വെള്ളക്കെട്ട് മൂലം ഭക്ഷണം പാകം ചെയ്യാനും ആകുന്നില്ല
  • ആകെയുള്ളത് ഏഴ് സെന്റ് ഭൂമി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പട്ടണക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ തറമൂട് നിവർത്തിൽ അനിൽകുമാറാറിൻ്റെ ചെറിയ വീടാണ് വെള്ളക്കെട്ടിലകപ്പെട്ടത്. ആകെയുള്ള ഏഴ് സെൻ്റ് സ്ഥലവും, താമസിക്കുന്ന ചെറിയ ഷെഡ്ഡും, നിലയ്ക്കാതെ പെയ്ത മഴയിൽ മുങ്ങിയെന്ന് തന്നെ പറയാം. ഭാര്യയും, രണ്ട് പിഞ്ച് കുട്ടികളും അടങ്ങുന്ന കുടുംബം. വീടിന് പുറത്തും, അകത്തും നിറയെ വെള്ളം. ആഹാരം പാകം ചെയ്യാൻ പോലും കഴിയുന്നില്ല. തെങ്ങ് കയറ്റ തൊഴിലാളിയായ അനിൽകുമാറിന് അസുഖം മൂലം ജോലിയ്ക്ക് പോകാനും കഴിയുന്നില്ല.
കടലാക്രമണം രൂക്ഷം; തീരദേശ മേഖല ആശങ്കയിൽ, വീഡിയോ
കൂനിന്മേൽ കുരു എന്ന പോലെയാണ് വീടും വെള്ളത്തിലായത്. സമീപത്തെ തോട് കളിലെ നീരൊഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് അനിൽകുമാർ പറയുന്നു. കളക്റ്റർക്കും, പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല. മഴ തുടർന്നാൽ ദുരിതം വർദ്ധിക്കുമെന്ന ആശങ്കയിലാണ് അനിൽകുമാറും കുടുംബവും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്