ആപ്പ്ജില്ല

കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു; ഡ്രൈവറുടെ നില ഗുരുതരം, 10 പേർക്ക് പരിക്ക്

ഇന്ന് പുലർച്ചെ ശക്തമായ മഴ ഉണ്ടായിരുന്ന സമയത്താണ് ബസ് റോഡ് സൈഡിൽ നിർത്തിയിരുന്ന ലോറിയിൽ ഇടിച്ചത്. ചേർത്തലക്കടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. മഴ കാരണം റോഡ് കാണാതിരുന്നത് അപകടകാരണമായെന്നാണ് സൂചന

Edited byNilin Mathews | Lipi 26 May 2022, 9:27 pm

ഹൈലൈറ്റ്:

  • ഇന്ന് പുലർച്ചെ ദേശീയപാതയിൽ വെച്ച് അപകടം
  • പരിക്കേറ്റ ഡ്രൈവറെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ആലപ്പുഴ(Alappuzha): വയലാർ ദേശീയപാതയിൽ ചേർത്തലക്ക് സമീപം കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. പത്ത് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ ബസ് ഡ്രൈവർ മനോജിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അനീഷും ആര്യയും കായംകുളത്ത് ബസിറങ്ങി; പിന്നാലെ പോലീസുമെത്തി, ദമ്പതികൾ പിടിയിലായത് മാരക മയക്കുമരുന്നുമായി, വീഡിയോ
നിർത്തിയിട്ടിരുന്ന ലോറിയിലാണ് ബസിടിച്ചത്. ഇന്ന് പുലർച്ചെ ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ റോഡിന്‍റെ വശത്ത് ലോറി നിർത്തിയിട്ടിരിക്കുന്നത് ഡ്രൈവറിന് കാണാൻ സാധിച്ചില്ല. ഇതാണ് അപകടകാരണമെന്നാണ് നിഗമനം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്.

Topic: K Swift Accident, Alappuzha News, National Highway Accident
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്