ആലപ്പുഴ: പൊതുപ്രവർത്തകന് യോജിച്ച പ്രസ്താവനയല്ല ജോയിസ് ജോർജിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈംഗികചുവയുള്ള പ്രസ്താവനകളാണ് ഇദ്ദേഹം നടത്തിയിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ യോഗങ്ങളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിനാളുകളെ കണ്ട മാനസിക പ്രയാസം മൂലമാണ് ഈ തരത്തിലുള്ള തരംതാണ പ്രസ്താവാനക്ക് അദ്ദേഹം മുതിർന്നതെന്നും അദ്ദേഹത്തിനെതിരെ കേസെടുത്തത് അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു.