ആലപ്പുഴ(Alappuzha): അടുക്കള വാതിൽ തകർത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് രണ്ടര പവൻ്റെ സ്വർണ്ണമാല അപഹരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ തോട്ടുങ്കൽ ആൻ്റണിയുടെ ഭാര്യ റീത്താമ്മയുടെ സ്വർണ്ണമാലയാണ് അർദ്ധരാത്രി അപഹരിച്ചത്.
ചൊവ്വാഴ്ച്ച അർദ്ധരാത്രി അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഉറങ്ങിക്കിടന്നിരുന്ന റീത്താമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല വലിച്ചു പൊട്ടിക്കുകയായിരുന്നു. പിടിവലിയിൽ മാലയുടെ ഒരു ഭാഗം തിരിച്ച് കിട്ടി. മോഷ്ടാക്കൾ അടുക്കള വാതിൽ വഴി തന്നെ പുറത്തേക്കോടി. ശബ്ദം കേട്ട് ഓടിയെത്തിയ ഭർത്താവ് ആൻ്റണിയെ മോഷ്ടാക്കൾ ആക്രമിച്ചു. മക്കളായ ഓട്ടോ ഡ്രൈവർ ലാലും, ലൈജുവും കള്ളൻമാരുടെ പിറകെ ഓടിയെങ്കിലും പിടികൂടാനായില്ല.
പരിക്കേറ്റ ആൻ്റണി ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദൃഢഗാത്രരായ രണ്ട് പേരാണ്
മോഷണം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. അർത്തുങ്കൽ പോലീസെത്തി തെളിവുകൾ ശേഖരിച്ച്
അന്വേഷണം ആരംഭിച്ചു.
Topic: Alappuzha Chain Theft, Alappuzha Woman Chain Theft, Alappuzha News