ആപ്പ്ജില്ല

ആലപ്പുഴയിൽ 2 കൊവിഡ് മരണം; മരിച്ചത് കായംകുളം, തൃക്കുന്നപ്പുഴ സ്വദേശികൾ

ആലപ്പുഴ ജില്ലയിൽ വീണ്ടും കൊവിഡ് മരണം. കായംകുളം സ്വദേശി അബ്ദുൽ റഹീം, തൃക്കുന്നപ്പുഴ സ്വദേശിനി വിലാസിനി എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം.

Lipi 4 Sept 2020, 9:30 pm
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ട് കൊവിഡ് മരണം കൂടി. കായംകുളം തയ്യിൽ പുത്തൻവീട്ടിൽ അബ്ദുൽ റഹീം (68), തൃക്കുന്നപ്പുഴ കോട്ടേമുറി ധനരാജ് ഭവനത്തിൽ പരേതനായ ദാസപ്പൻ്റെ ഭാര്യ വിലാസിനി (80) എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം.
Samayam Malayalam Alappuzha Covid Death
മരിച്ച അബ്ദുൽ റഹീം, വിലാസിനി


Also Read: ജീവനക്കാരിക്ക് കൊവിഡ്; കൃഷ്ണപുരം പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചു: കായംകുളത്ത് പോലീസ് ഉദ്യോഗസ്ഥനും രോഗം

പനിബാധിതനായി ഒരാഴ്ച മുൻപ് ചികിത്സ തേടിയപ്പോഴാണ് അബ്ദുൽ റഹീമിന് കൊവിഡ് സ്ഥിരീകരീച്ചത്. ഷഹീദാർ മസ്ജിദ് ഖബർസ്ഥാനിൽ കൊവിഡ് പ്രോട്ടാക്കാൾ പ്രകാരം ഐആർഡബ്ലു വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഖബറടക്കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മേൽനോട്ടം വഹിച്ചു. റംലത്താണ് ഭാര്യ. റീന, അനീസ്, ലിസാന, ജസീന എന്നിവർ മക്കളും അൻവർ, സാദിഖ്, അജി, ജസീല എന്നിവർ മരുമക്കളുമാണ്.

Also Read: സിയാദ് വധം; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി, രോക്ഷാകുലരായി ജനം

സെപ്റ്റംബർ 2 മുതൽ വിലാസിനി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് ആലപ്പുഴ നഗരസഭാ ശ്‌മശാനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും. കസ്തൂർബായി, റാവു ദാസപ്പൻ, സുനിൽ കുമാർ എന്നിവരാണ് മക്കൾ. അന്നപ്പൻ, അനിത, ശോഭ എന്നിവർ മരുമക്കളാണ്.

Also Read: ഹരിപ്പാട്ട് ക്ഷേത്രക്കുളത്തിൽ 56കാരൻ മുങ്ങി മരിച്ചു

അതേസമയം ഇന്ന് ജില്ലയിൽ 106 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 93 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേർ വിദേശത്ത് നിന്നും മൂന്ന് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കൂടാതെ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 1289 പേർ ചികിത്സയിലുണ്ട്. ഇന്ന് 438 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4852 പേർ രോഗമുക്തരായി.


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്