ആപ്പ്ജില്ല

പുലിയോ, കടുവയോ? ആലപ്പുഴയിൽ വീട്ടുമുറ്റത്ത് കൂടി ഓടി മറഞ്ഞ് അജ്ഞാത ജീവി! പുലിപ്പൂച്ചയെന്ന് വനം വകുപ്പ്

ആലപ്പുഴ ചെട്ടികുളങ്ങരയിൽ വീട്ടുവളപ്പില്‍ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടെത്തി. വീട്ടുമുറ്റത്ത് കൂടി ഓടി മറഞ്ഞ ജീവിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Lipi 4 Aug 2020, 10:14 pm
ആലപ്പുഴ: വീട്ടുവളപ്പില്‍ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടെത്തി. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുതുശേരി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് ജീവിയെ കണ്ടത്. അതേസമയം പുലിപൂച്ചയെന്ന ഒരു തരം ജീവിയാകാമിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Also Read: കുട്ടനാട്ടിലെ കിടപ്പുരോഗികളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി പാര്‍പ്പിക്കും: ജില്ലാ കളക്ടര്‍

ഞായറാഴ്ച രാത്രി 8.30 ഓടെയാണ് പുലിയുടെ രൂപസാദൃശ്യമുള്ള ഈ ജീവിയെ വീട്ടുമുറ്റത്ത് കൂടി ഓടി മറയുന്നതായി കണ്ടത്. വീട്ടുടമയുടെ ഭാര്യയും മകനും അടുക്കള ഭാഗത്ത് ഇരിക്കുമ്പോൾ തൊട്ടടുത്തുള്ള മതിൽ ചാടി അജ്ഞാത ജീവി ഓടിപ്പോകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലും ഇത്തരമൊരു ജീവി ഓടി ഇരുട്ടിലേക്ക് മറയുന്നതായി കാണാം. ഇതേ തുടർന്ന് ഇവർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Also Read: 2015 മുതൽ 80 ഓളം മോഷണങ്ങൾ... പഴുതടച്ച അന്വേഷണം; ആലപ്പുഴയെ വിറപ്പിച്ച മോഷ്ടാവിനെ തന്ത്രപരമായി പിടികൂടി

എന്നാൽ ലിപാർഡ് ക്യാറ്റ് എന്ന പുലിപ്പൂച്ചയാണ് ഇതെന്നും ഭയക്കേടതില്ലെന്നുമാണ് വനം വകുപ്പ് നൽകിയ മറുപടിയെന്ന് വീട്ടുകാർ പറഞ്ഞു. ദൃശ്യങ്ങളിൽ നിന്നും പുലിപ്പൂച്ചയുടേതിനേക്കാൾ വലിപ്പമുള്ള ജീവിയാണിതെന്ന് വ്യക്തമാണ്. ദൃശ്യങ്ങളിൽ കാണുന്നത് കടുവയാണ് എന്നാണ് നാട്ടുകാർ പറയുന്നത്. അച്ഛൻകോവിലാർ കടന്നു പോകുന്ന പ്രദേശത്താണ് കടുവയെന്ന് സംശയിക്കുന്ന ഈ ജീവിയെ കണ്ടതെന്നും പത്തനംതിട്ട വനമേഖലയിൽ നിന്നും അച്ചൻകോവിലാർ വഴി ഒഴുകിയെത്തിയത് ആകാം ഇതെന്നുമാണ് നാട്ടുകാർ പറയുന്നത്.

Also Read: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീയപുരം സ്വദേശിനി മരിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്