Please enable javascript.Youth Jump Into Backwater Died,ബ്ലോക്കായപ്പോൾ കാർ വേഗത കുറച്ചു; ആശുപത്രിയില്‍ പോയ യുവാവ് കായലില്‍ ചാടി ജീവനൊടുക്കി - youth died after jump into backwater in alappuzha - Samayam Malayalam

ബ്ലോക്കായപ്പോൾ കാർ വേഗത കുറച്ചു; ആശുപത്രിയില്‍ പോയ യുവാവ് കായലില്‍ ചാടി ജീവനൊടുക്കി

Edited byമേരി മാര്‍ഗ്രറ്റ് | Lipi 1 Aug 2023, 4:29 pm
Subscribe

ആശുപത്രിയിലേക്ക് പോകവെ സ്പിൽവേ പാലത്തിൽ വെച്ച് റോഡ് ബ്ലോക്കായപ്പോൾ കാർ വേഗത കുറച്ച സമയത്ത് അഖില്‍ കാറിൽനിന്ന് കായലിലേക്ക് ചാടുകയായിരുന്നു.

akhil
ആലപ്പുഴ: ആശുപത്രിയിൽ ചികിത്സയ്ക്കുപോയ യുവാവ് കാറിൽനിന്ന് സ്പിൽവേ കായലിലേക്ക് ചാടി ജീവനൊടുക്കി. കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് ഗോപിനാഥൻ പിള്ളയുടെ മകൻ അഖിലാണ് തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് ചാടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പിതാവുമൊത്ത് അഖിലിൻ്റെ ചികിത്സക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയതായിരുന്നു ഇവർ.

Also Read: അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്കിന്‍റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി; പ്രതിയെ മുഖ്യസാക്ഷികൾ തിരിച്ചറിഞ്ഞു

സ്പിൽവേ പാലത്തിൽ വെച്ച് റോഡ് ബ്ലോക്കായപ്പോൾ കാർ വേഗത കുറച്ച സമയത്ത് യുവാവ് കാറിൽനിന്ന് കായലിലേക്ക് ചാടുകയായിരുന്നു. തോട്ടപ്പള്ളി തീരദേശ പോലീസിൻ്റെയും സ്കൂമ്പാ ടീമിൻ്റെയും തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി.


ആലപ്പുഴ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

മെഡിക്കൽ പിജി: ഭിന്നശേഷി വിഭാഗക്കാർക്കുള്ള ശാരീരിക പരിശോധന

സംസ്ഥാനത്തെ പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായുള്ള മെഡിക്കൽ ബോർഡ് ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തും.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ നൽകാൻ വിട്ടുപോയ വിദ്യാർഥികൾക്കും മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാം. അത്തരം വിദ്യാർഥികൾ മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കുന്ന വിവരം ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖേന പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കണം. മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ പി.ജി കോഴ്സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലെ അലോട്ട്മെന്റിനായി പരിഗണിക്കില്ല.

Read Latest Local News and Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ