ആപ്പ്ജില്ല

എറണാകുളത്ത് 15 പേർക്ക് കൊവിഡ്; 5 പേർക്ക് സമ്പർക്കം വഴി രോഗം

എറണാകുളത്ത് 15 പേർക്ക് കൂടി കൊവിഡ്. ഇന്ന് ജില്ലയിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 333 ആയി.

Lipi 13 Jul 2020, 9:49 pm
എറണാകുളം: എറണാകുളം ജില്ലയിൽ ഇന്ന് 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 333 ആയി. കളമശ്ശേരി മെഡിക്കൽ കോളേജിൽ 102 പേരും അങ്കമാലി അഡല്ക്സിൽ 206 പേരും , സിയാൽ എഫ്എൽറ്റിസിയിൽ 20 പേരും, ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 3 പേരും ചികിത്സയിലുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സമ്പർക്കം വഴിയുള്ള കേസുകൾ കുറയുന്നത് ആശ്വാസകരമാണ്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിനെ ബാലഭാസ്ക്കറിൻ്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് കണ്ടിരുന്നെന്ന് സോബി ജോർജ്

കൊവിഡ് കേസുകളിൽ വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ

ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഗുജറാത്ത് സ്വദേശി, ജൂലൈ 8 ന് ബെംഗളൂരു കൊച്ചി വിമാനത്തിൽ വന്ന 24 വയസുള്ള നായരമ്പലം സ്വദേശി, ജൂലൈ 11 ന് ബെംഗളൂരുവിൽ നിന്നും വിമാനമാർഗം എത്തിയ 23 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂലൈ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിലയ 28 വയസുള്ള ചെന്നൈ സ്വദേശി, ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള കപ്പൽ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി, ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 43 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂലൈ 10 ന് ഹൈദരാബാദ് കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പിനി ജീവനക്കാരനായ ബീഹാർ സ്വദേശി, ജൂൺ 14 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 21 വയസുള്ള പള്ളിപ്പുറം സ്വദേശി, ജൂലൈ 10 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ 25 വയസുള്ള ഉത്തർപ്രദേശ് സ്വദേശി, ജൂലൈ 8 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഡൽഹി സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Also Read: ലുലു മാൾ അടച്ചു; ചെല്ലാനം ട്രിപ്പിൾ ലോക് ഡൗണിലേക്ക്

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ


ആറ് വയസുള്ള എടത്തല സ്വദേശിയായ കുട്ടി. കുട്ടിയുടെ അമ്മയ്ക്കും , സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആലുവ മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായ ചൂർണിക്കര സ്വദേശിയുടെ 4 വയസുള്ള നിലവിൽ കാക്കനാട് താമസിക്കുന്ന മകൾ, ജുലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 25 വയസുള്ള ചെല്ലാനം സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള 29 വയസുള്ള ആലങ്ങാട് സ്വദേശി, 21 വയസുള്ള ആലങ്ങാട് സ്വദേശിനി, കിടപ്പ് രോഗിയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.

Also Read: സ്വപ്നയ്ക്ക് രക്തസമ്മര്‍ദ്ദവും ടെന്‍ഷനും; സന്ദീപിന് കരള്‍വീക്കം; കോടതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് പ്രതികള്‍

ഇന്ന് 12 പേർ രോഗമുക്തി നേടി. മെയ് 27 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള കുന്നത്തുനാട് സ്വദേശി, ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള വെങ്ങോല സ്വദേശി, ജൂൺ 20 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള വെങ്ങോല സ്വദേശി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള ആയവന സ്വദേശി, ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള പാറക്കടവ് സ്വദേശിനി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള ഏലൂർ സ്വദേശി, ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കരുമാലൂർ സ്വദേശി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള തൃശൂർ സ്വദേശി, ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള പശ്ചിമബംഗാൾ സ്വദേശി, ജൂലായ് 8 ന് രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശിനി , ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 50 വയസുള്ള തമിഴ്നാട് സ്വദേശിയും ഇന്ന് രോഗമുക്തി നേടി.

ഇന്ന് 922 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1015 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13294 ആണ്. ഇതിൽ 11379 പേർ വീടുകളിലും, 458 പേർ കൊവിഡ് കെയർ സെന്ററുകളിലും 1457 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്