ആപ്പ്ജില്ല

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ലഹരിക്കടത്ത്; ആലുവയില്‍ പിടികൂടിയത് മാരക മയക്കുമരുന്ന്, യുവതിയടക്കം 3 പേര്‍ പിടിയില്‍

സ്ത്രീകളെ ഉപയോഗിച്ച് മദ്യ - മയക്കുമരുന്ന് കടത്തു സുഗമമാക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. ഇവർക്ക് വൻ തുകയും വാഗ്ദാനം ചെയ്യുന്നു. പത്തു ഗ്രാം വരെ കൈവശം വയ്ക്കുന്നത് പോലും ഇരുപത് വർഷം വരെ കഠിനതടവു ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

| Edited by Samayam Desk | Lipi 30 Nov 2020, 11:29 am



ആലുവ : ആലുവയിൽ മാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേർ പിടിയിൽ. പാലക്കാട്‌ കഞ്ചിക്കോട് സ്വദേശിനിയായ കസ്തൂരി മണി, ഇടുക്കി നെടുങ്കണ്ടം സ്വദേശി മൾവിൻ ജോസഫ്, കോട്ടയം മുണ്ടക്കയം സ്വദേശി പ്രണവ് പൈലി എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

പ്രതികളിൽ നിന്നും 20ഗ്രാം എംഡിഎംഎ എക്‌സൈസ് കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര വാഹനവും കസ്റ്റഡിയിൽ എടുത്തു. മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്നതും ഉപയോഗിച്ചാൽ ദീർഘനേരം ലഹരി കിട്ടുന്നതുമായ മാരക മയക്കുമരുന്നാണ് എംഡി എം എ. ഇലക്ഷൻ, ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിൽപ്പനയ്ക്ക് എത്തിച്ചതാണെന്നാണ് നിഗമനം.

Also Read: ഈ ചുവരെഴുത്തിൽ മറഡോണയുടെ ജീവനുണ്ട്; തരംഗമായി വി വി പ്രവീണിൻറെ ചുവരെഴുത്ത്

സ്ത്രീകളെ ഉപയോഗിച്ച് മദ്യ - മയക്കുമരുന്ന് കടത്തു സുഗമമാക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. ഇവർക്ക് വൻ തുകയും വാഗ്ദാനം ചെയ്യുന്നു. പത്തു ഗ്രാം വരെ കൈവശം വയ്ക്കുന്നത് പോലും ഇരുപത് വർഷം വരെ കഠിനതടവു ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അതിനാലാണ് പിടിക്കപെടാതിരിക്കാൻ സ്ത്രീകളെ പ്രധാനമായും ഇത്തരം മയക്കുമരുന്ന് കടത്തലിനു ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരമേഖലകൾ തുറന്നതോടെ യുവാക്കളെ ലക്ഷ്യമിട്ട് ചില കുപ്രസിദ്ധ ഗ്രുപ്പുകൾ വൻ നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും നടത്തുന്ന രഹസ്യ നിശാപാർട്ടികളിൽ ആണ് ഇത്തരം മാരക മയക്കുമരുന്നുകൾ ഉപയോഗിക്കപ്പെടുന്നത്. ഇത്തരം പാർട്ടികളിൽ ഇവയ്ക്ക് വൻ ഡിമാൻഡ് ആണ്. അതുകൊണ്ട് തന്നെ ഇതിൽ നിന്നും വൻ ലാഭമാണ് മയക്കുമരുന്ന് മാഫിയ നേടുന്നത്.

പ്രതികൾ മുൻപും പല പ്രാവശ്യം എംഡി എം എ കടത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നും വാങ്ങുന്ന ഇവ കേരളത്തിൽ വൻ വിലക്കാണ് ഇവർ വില്പന നടത്തി വന്നത്. അങ്കമാലി, കാലടി കേന്ദ്രികരിച്ചാണ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നതെന്ന് പ്രതികൾ സമ്മതിച്ചു.

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്