കൊച്ചി: കാക്കനാട് വനിതാ ജയിലിൽ നിന്നും പ്രതികൾ ജയിൽ ചാടാൻ ശ്രമം. മോഷണക്കേസ് പ്രതികളായ ഷീബ, റസീന, ഇന്ദു എന്നിവരാണ് ജയിൽ ചാടാൻ ശ്രമിച്ചത്.പുറത്ത് ചാടാൻ ശ്രമിച്ച പ്രതികളെ പോലീസ് കയ്യോടെ പിടികൂടി.
രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പ്രഭാത ഭക്ഷണം കഴിച്ച് അവശിഷ്ടം കളയാൻ പുറത്ത് വന്ന സമയത്താണ് ഇവർ കടന്നു കളയാൻ ശ്രമിച്ചത്. ജയിലിന് പുറത്ത് ഭക്ഷണ അവശിഷ്ടം കളഞ്ഞ ശേഷം ജീവനക്കാരെ തള്ളിയിട്ട് ഓടുകയായിരുന്നു. ഉടൻ ജയിൽ ജീവനക്കാർ ഇവരെ പിന്തുടർന്ന് പിടികൂടി.
Also Read: ആദിവാസി ഊരുകളിലെ 'മക്കാ' ഡോക്ടർ'; വ്യത്യസ്തനായി വിൻസെന്റ് സേവ്യർ
കൊച്ചി സ്പെഷ്യല്‍ എക്കണോമിക് സോണ്‍ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.പ്രതികള്‍ കോട്ടയം എറണാകുളം സ്വദേശിനികളാണ്. തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതോടെ ജയിലില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.