ആപ്പ്ജില്ല

കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു! സംഭവം കോതമംഗലത്ത്

കോതമംഗലം കീരംപാറ ഭൂതത്താൻകെട്ട് റോഡിൽ കാർ അപകടം. കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞു. പൂച്ചകുത്തിന് സമീപമാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Lipi 10 Aug 2020, 2:46 pm
കോതമംഗലം: കോതമംഗത്ത് റോഡിൽ കാർ തലകീഴായി മറിഞ്ഞു. കീരംപാറ ഭൂതത്താൻകെട്ട് റോഡിൽ പൂച്ചകുത്തിന് സമീപമാണ് അപകടം. കനത്ത മഴയെ തുടർന്ന് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Samayam Malayalam കാർ തലകീഴായി മറിഞ്ഞ നിലയിൽ


Also Read: കോതമംഗലത്തും മൂവാറ്റുപുഴയിലും ജലനിരപ്പ് ഉയരുന്നു; പലയിടത്തും വെള്ളക്കെട്ട്‌

പ്രദേശത്ത് ശക്തമായ മഴയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് മുന്നോട്ട് പോകുകയായിരുന്നു കാർ. ഈ സമയത്ത് എതിരെ വാഹനം വരുന്നത് കണ്ട കാർ ഡ്രൈവർ ബ്രെയ്ക്ക് ചവിട്ടുകയും തുടർന്ന് വാഹനം റോഡിൽ തെന്നി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു. കോതമംഗലം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

Also Read: പെരുമ്പാവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Also Read: തങ്കളം ബൈപാസിൽ വെള്ളക്കെട്ട്; മനുഷ്യനിർമ്മിതമെന്ന് നാട്ടുകാർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്