ആപ്പ്ജില്ല

ലൗ ജിഹാദ് ചർച്ച ചെയ്യേണ്ട സമയമല്ലിത്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വീഡിയോ

നാടിന് നല്ലൊരു സർക്കാർ വരാൻ പ്രാർത്ഥിക്കേണ്ട സമയമാണിതെന്നും മറ്റൊന്നും ചർച്ച ചെയ്യേണ്ട എന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Lipi 6 Apr 2021, 12:05 pm

ഹൈലൈറ്റ്:

  • നല്ല സർക്കാർ വരാനായി പ്രാർത്ഥിക്കാമെന്ന് കർദിനാൾ
  • തെരഞ്ഞെടുപ്പ് വിജയകരമായി കഴിയട്ടെയെന്നും കർദിനാൾ
  • ഇത് ലവ് ജിഹാദ് ചർച്ച ചെയ്യാനുള്ള സമയമല്ലെന്നും കർദിനാൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊച്ചി : ലൗ ജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമയമല്ലിതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇത് തെരഞ്ഞെടുപ്പിൻ്റെ വേളയാണ്. തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നതിനും ശരിയായ സർക്കാർ അധികാരത്തിൽ വരുന്നതിനുമായി പ്രാർത്ഥിക്കുന്നുവെന്നും കർദിനാൾ പറഞ്ഞു.
സ്റ്റോപ് മെമ്മോ നൽകിയിട്ടും പ്രവർത്തിച്ചു! ലിസ്സി റബ്ബേഴ്സ് കമ്പനി നാട്ടുകാര്‍ പൂട്ടിച്ചു, വീഡിയോ കാണാം

രാവിലെ 8.30 ഓടെ എറണാകുളം മാര്‍ക്കറ്റ് റോഡിലെ സെന്റ്. മേരിസ് ഗേള്‍സ് ഹൈസ്‌കൂളിലെ ബൂത്തിലാണ് കർദ്ദിനാൾ വോട്ടു രേഖപ്പെടുത്തിയത്. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലും ഇതേ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്