ആപ്പ്ജില്ല

കമ്മ്യൂണിറ്റി കിച്ചന്‍റെ പേരില്‍ പണപ്പിരിവ്; കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണം, പണം പിരിച്ചത് ഫ്‌ളാറ്റുകളില്‍ നിന്ന്!

ഇത്തരം നടപടികള്‍ കോര്‍പറേഷന്‍ നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെ പണം സ്വീകരിക്കാം. അരിയോ, പലചരക്കോ, അവശ്യ വസ്തുക്കളുടെ രൂപത്തിലോ സ്വീകരിക്കാനാണ് കോര്‍പറേഷന്‍ അനുമതി നല്‍കുന്നത്.

Samayam Malayalam 9 Apr 2020, 2:27 pm
കൊച്ചി: കോണ്‍ഗ്രസ് നേതാവ് കമ്മ്യൂണിറ്റി കിച്ചന്‍റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണം. എംപി മുരളീധരന്‍ എന്ന കോണ്‍ഗ്രസ് നേതാവിനെതിരെയാണ് ആരോപണം ഉയരുന്നത്. എംപി മുരളീധരന്‍ തന്റെ കീഴിലുള്ള ഫള്റാറ്റുകളില്‍ നിന്നാണ് പണപ്പിരിവ് നടത്തിയത്.
Samayam Malayalam Community Kitchen


Also Read: കൊവിഡ്-19: എറണാകുളത്ത് ആറു പേര്‍ കൂടി രോഗംഭേദമായി ആശുപത്രി വിട്ടു

കോര്‍പറേഷന്‍ പണപ്പിരിവ് ആഹ്വാനം ചെയ്തിട്ടില്ല. ഇത്തരം നടപടികള്‍ കോര്‍പറേഷന്‍ നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെ പണം സ്വീകരിക്കാം. അരിയോ, പലചരക്കോ, അവശ്യ വസ്തുക്കളുടെ രൂപത്തിലോ സ്വീകരിക്കാനാണ് കോര്‍പറേഷന്‍ അനുമതി നല്‍കുന്നത്. ഇത്തരം നിബന്ധനകളെല്ലാം ലംഘിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവിന്റെ പണപ്പിരിവ്.

നാടൊരാപത്തില്‍ നില്‍ക്കുമ്പോള്‍ പണം തന്ന് സഹായിച്ചാല്‍ ഉപകാരമായിരിക്കുമെന്ന് മുരളീധരന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിടെ തനത് ഫണ്ടില്‍ നിന്ന് പണം ലഭ്യമാകുമെങ്കിലും സ്വന്തം നിലയില്‍ പണപ്പിരിവ് നടത്തുകയായിരുന്നു.

Also Read: പാലക്കാട് ലോക്ക് ഡൗൺ നിർദേശം ലംഘിച്ച 17 പേർ അറസ്റ്റിൽ

അതേസമയം കൊവിഡ് വൈറസ് ബാധയ്ക്ക് പിന്നാലെ എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും ഡെങ്കി പനി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. കോതമംഗലം, മൂവാറ്റുപുഴ മേഖലകളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനികള്‍ പരത്തുന്ന ഈഡിസ് കൊതുകിന്‍റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന പ്രവര്‍ത്തനം സ്വമേധയാ കുടുംബങ്ങള്‍ ഏറ്റെടുക്കണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്