ആപ്പ്ജില്ല

പശ്ചിമകൊച്ചിയിൽ ആശങ്ക വർദ്ധിക്കുന്നു; ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും രോഗ വ്യാപനം

പശ്ചിമകൊച്ചിയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ. 67 പേർക്കാണ് പശ്ചിമകൊച്ചിയിൽ മാത്രം സമ്പർക്കം വഴി പോസിറ്റീവായത്. ഫോർട്ട് കൊച്ചിയിൽ മാത്രം 30 പേർക്കും മട്ടാഞ്ചേരിയിൽ 21 പേർക്കും രോഗം സ്ഥിരീകരിച്ചു.

| Edited by Samayam Desk | Lipi 18 Sept 2020, 7:25 pm
കൊച്ചി: എറണാകുളം ജില്ലയിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിനം 300 കടന്ന് കൊവിഡ് രോഗികൾ. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത് 348 പോസിറ്റീവ് കേസുകൾ. ഇതിൽ 322 പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കം വഴിയാണ്. 26 പേർ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3410 ആയി. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1204 ആണ്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: കോടികള്‍ വിലമതിക്കുന്ന സ്വത്ത്... എന്നിട്ടും കരാറുകാരനും കുടുംബവും കടത്തിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തു? സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്

കൊച്ചി നാവിക സേനാ ആശുപത്രിയായ ഐ എൻ എച്ച് എസ് സഞ്ജീവനിയിൽ ഉൾപ്പെടെ ഒമ്പത് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരായ കടവന്ത്ര സ്വദേശി (30 ),എളങ്കുളം സ്വദേശി(31), കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ പൂതൃക്ക സ്വദേശി (24 ),പെരുമ്പാവൂരിലെ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവർത്തകനായ പെരുമ്പാവൂർ സ്വദേശി (53 ),തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പെരിങ്ങോട്ടുകര (തൃശ്ശൂർ )സ്വദേശിനി(28 ) എന്നിവരാണ് പോസിറ്റീവായവർ.

പശ്ചിമകൊച്ചിയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ. 67 പേർക്കാണ് പശ്ചിമകൊച്ചിയിൽ മാത്രം സമ്പർക്കം വഴി പോസിറ്റീവായത്. ഫോർട്ട് കൊച്ചിയിൽ മാത്രം 30 പേർക്കും മട്ടാഞ്ചേരിയിൽ 21 പേർക്കും രോഗം സ്ഥിരീകരിച്ചു. ആലങ്ങാട് (4),ആലപ്പുഴ (4),ഇടക്കൊച്ചി (6), എടത്തല (7),എറണാകുളം (8),എളങ്കുന്നപുഴ (6), എളമക്കര (4), ഏലൂർ (4), കരുമാല്ലൂർ (5), ഏലൂർ (4),കീഴ്മാട് (7),കുമ്പളം (4),കൂവപ്പടി (4),ഞാറക്കൽ (6),തിരുമാറാടി(3), തൃക്കാക്കര(10), തൃപ്പുണിത്തുറ (14), തോപ്പുംപടി(3), നോർത്ത് പറവൂർ (8), പല്ലാരിമംഗലം(5), പള്ളുരുത്തി(5), പാമ്പാക്കുട(11), പാറക്കടവ്(5),ഫോർട്ട് കൊച്ചി (30), മട്ടാഞ്ചേരി(21), രായമംഗലം (14), വടവുകോട്(9), വടുതല (5),വൈറ്റില (4), ശ്രീമൂല നഗരം (4) എന്നിങ്ങനെയാണ് ജില്ലയിലെ കൊവിഡ് കണക്കുകൾ.

Also Read: 43 ദിവസം വെന്‍റിലേറ്ററില്‍... 2 പ്ലാസ്മ തെറാപ്പി, വീണ്ടും ആരോഗ്യ വകുപ്പിന് പൊന്‍തൂവല്‍, കൊവിഡ് ബാധിതനായ ടൈറ്റസ് 75 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക്

ഇന്ന് 221 പേർ രോഗ മുക്തി നേടി. ഇതിൽ 220 പേർ എറണാകുളം ജില്ലക്കാരും ഒരാൾ മറ്റ് ജില്ലയിൽ നിന്നുമാണ്. 1126 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1243 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21808 ആണ്. ഇതിൽ 19652 പേർ വീടുകളിലും 104 പേർ കൊവിഡ് കെയർ സെന്‍ററുകളിലും 2052 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്