ആപ്പ്ജില്ല

ആലുവയിൽ സ്ഥിതി ഗുരുതരം; ട്രിപ്പിൾ ലോക് ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് മുന്നറിയിപ്പ്!

രണ്ട് ദിവസത്തിനുള്ളിൽ വ്യവസായിക്കും ഓട്ടോ ഡ്രൈവർക്കും കെട്ടിടം കരാറുകാരനും കൊവിഡ് ബാധിച്ചതോടെ ആലുവ സമ്പർക്ക രോഗ വ്യാപന ഭീതിയിലാണ്. മൂന്നു കേസുകളിലായി 300 ലധികം സമ്പർക്ക ബാധിതരെയാണ് ആലുവയിൽ കണ്ടെത്തിയത്.

Lipi 6 Jul 2020, 3:10 pm
കൊച്ചി: എറണാകുളം ജില്ലയിൽ ആലുവയിലെ സ്ഥിതി ഗുരുതരമാണെന്നും കൂടുതൽ സമ്പർക്ക രോഗികളുണ്ടായാൽ ട്രിപ്പിൾ ലോക് ഡാണിലേക്ക് പോകേണ്ടി വരുമെന്നും മന്ത്രി വിഎസ് സുനിൽ കുമാർ. ആലുവയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ച ആലുവ മാർക്കറ്റിലെ മൊത്ത വ്യാപാരം മാത്രം നാളെ മുതൽ പുനരാരംഭിക്കും. എന്നാൽ സ്ഥിതി വഷളായാൽ വീണ്ടുമടയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
Samayam Malayalam VS Sunil Kumar


Also Read: സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നു; കടുത്ത നിയന്ത്രണം, അതീവ ജാഗ്രതയില്‍ കോഴിക്കോട്

രണ്ട് ദിവസത്തിനുള്ളിൽ വ്യവസായിക്കും ഓട്ടോ ഡ്രൈവർക്കും കെട്ടിടം കരാറുകാരനും കൊവിഡ് ബാധിച്ചതോടെ ആലുവ സമ്പർക്ക രോഗ വ്യാപന ഭീതിയിലാണ്. മൂന്നു കേസുകളിലായി 300 ലധികം സമ്പർക്ക ബാധിതരെയാണ് ആലുവയിൽ കണ്ടെത്തിയത്. ആലുവയിലും പരിസരങ്ങളിലും ഇനിയും സമ്പർക്ക രോഗബാധിതരെ കണ്ടെത്തിയാൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

Also Read: പണത്തിന് മീതെ വയൽക്കിളികളും പറക്കില്ല; കീഴാറ്റൂർ സമരം ഇനി സ്വപ്നങ്ങളിൽ മാത്രം... എങ്ങുമെത്താതെ അവസാനിച്ചു!

ഞായറാഴ്ച ആലുവ കീഴ്മാട് പഞ്ചായത്തിൽ സ്ഥിരീകരിച്ച കെട്ടിട നിർമാണ കരാറുകാരന്‍റെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. ഇരുനൂറിലധികം പേരാണ് ഇയാളുടെ സമ്പർക്ക പട്ടികയിലുള്ളത്. എവിടെ നിന്ന് രോഗം പകർന്നതെന്നും കണ്ടെത്താനായിട്ടില്ല. ഇയാൾ സംബന്ധിച്ച വിവാഹ നിശ്ചയചടങ്ങിൽ 100 ഓളം പേരാണ് പങ്കെടുത്തത്.പ്രാഥമിക ആരോഗ്യ കേന്ദ്രവും ക്ലിനിക്കും വ്യാപാര സ്ഥാപനങ്ങളും ഇയാൾ സന്ദർശിച്ചിട്ടുണ്ട്.

Also Read: ബിറ്റ് കോയിന്‍ ഇടപാട്: തൃശൂരില്‍ യുവാവിനെ ഭീണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി, ക്രൂര മര്‍ദ്ദനം... പ്രതികള്‍ അറസ്റ്റില്‍!

കൊവിഡ് ബാധിതനായ ഓട്ടോ ഡ്രൈവർക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്നറിയാത്തതിനാൽ സമ്പർക്ക പട്ടികയും അവ്യക്തമാണ്. ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ച് ഓട്ടോ ഓടിച്ചിരുന്ന ഇയാളിൽ നിന്ന് മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആലുവ ചൂണ്ടി സ്വദേശിയായ വ്യവസായിക്ക് ഇയാളുടെ മാനേജരിൽ നിന്നാണ് രോഗം പകർന്നത്. ഇതോടെ അമ്പതോളം പേർ ജോലി ചെയ്യുന്ന സ്ഥാപനം അsച്ചു. സമൂഹ അടുക്കളയിൽ അഴിമതി ആരോപിച്ച് യു ഡി എഫ് ജില്ലാ ചെയർമാൻ അടക്കം പങ്കെടുത്ത പ്രതിഷേധം യോഗം നടക്കുമ്പോൾ കോ വിഡ് സ്ഥിരീകരിച്ച യുവാവ് പഞ്ചായത്തിലുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്