ആപ്പ്ജില്ല

എറണാകുളത്ത് 6 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്; ചെല്ലാനം ക്ലസ്റ്ററില്‍ മാത്രം 16 പേര്‍ക്ക് രോഗം, ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്

ജില്ലയിൽ പോസിറ്റീവായ 83 പേരിൽ 64 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ചെല്ലാനം ക്ലസ്റ്ററിൽ മാത്രം രണ്ട് ആരോഗ്യ പ്രവർത്തകർക്കുൾപ്പടെ പതിനാറു പേർക്ക് രോഗം സ്ഥിരീകരിച്ചു.

| Edited by Samayam Desk | Lipi 29 Jul 2020, 9:08 pm
കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നു. ആറ് ആരോഗ്യ പ്രവർത്തകർക്ക് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ പോസിറ്റീവായ 83 പേരിൽ 64 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 827 ആയി.
Samayam Malayalam Ernakulam


Also Read: ഇത് നമ്മുടെ പയ്യാമ്പലമോ..? ആരും ചോദിച്ചു പോകും ഈ ചോദ്യം, മാലിന്യ കൂമ്പാരം... നശിച്ചു പോകുന്നത് കോടികള്‍!!

ചെല്ലാനം ക്ലസ്റ്ററിൽ മാത്രം രണ്ട് ആരോഗ്യ പ്രവർത്തകർക്കുൾപ്പടെ പതിനാറു പേർക്ക് രോഗം സ്ഥിരീകരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരായിരുന്ന പോത്താനിക്കാട് സ്വദേശിനി (29), സൗത്ത് വാഴക്കുളം സ്വദേശിനി (34), ശ്രീമൂല നഗരം സ്വദേശിനി (29), ചൂർണിക്കര സ്വദേശിനി (35) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ആറ് ആരോഗ്യ പ്രവർത്തകർക്കാണ് ബുധനാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ആലുവ ക്ലസ്റ്ററിൽ 14 പേരും രോഗബാധിതരായി.

Also Read: മെയ്തീനേ ചെറ്യേ സ്പാനറെടുത്തോ... കോണ്‍ട്രാക്ട്രര്‍ സിപിയുടെ റോഡ്‌റോളറിന് പുതിയ ഉടമയായി

ഇന്ന് 58 പേർ രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 54 പേരും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 3 പേരും, ഒരാൾ മറ്റ് ജില്ലക്കാരനുമാണ്. 521 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 836 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11733 ആണ്. ഇതിൽ 9767 പേർ വീടുകളിലും, 190 പേർ കൊവിഡ് കെയർ സെന്ററുകളിലും 1776 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്