ആപ്പ്ജില്ല

സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് ക്രിമിനല്‍ കുറ്റം; മലയാറ്റൂര്‍ സ്ഫോടനത്തില്‍ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

മലയാറ്റൂർ ക്വാറി സ്ഫോടനത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസ് ആണ് കളക്ടർക്കും എക്സ്പ്ലോസീവ് കൺട്രോളർക്കും റിപ്പോർട്ട് സമർപ്പിച്ചത്.

Lipi 30 Sept 2020, 6:52 pm
കൊച്ചി: മലയാറ്റൂർ സ്ഫോടനത്തില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയതായി പോലീസ്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഗുരുതരമായ വീ‍ഴ്ച ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പാറമടയിലെ ആവശ്യത്തിന് അനുമതിയുള്ളതിലധികം സ്ഫോടക വസ്തുക്കൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നു. പ്രത്യേക മഗസിനിലാണ് ഇവ സൂക്ഷിക്കേണ്ടത്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് കെട്ടിടത്തിൽ സൂക്ഷിച്ചത് ക്രിമിനൽ കുറ്റമാണ്. അതേ കെട്ടിടത്തില്‍ തന്നെ തൊഴിലാളികളെ പാർപ്പിച്ചിരുന്നതും കുറ്റകരമാണ്. ഇത്തരം സൂക്ഷ്മത ഇല്ലാത്ത പ്രവര്‍ത്തികള്‍ മൂലമാണ് രണ്ടു തൊഴിലാളികൾ മരിക്കാൻ ഇടയായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.Also Read: ഭര്‍ത്താവും മകളും മരിച്ചു, കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തി വരുന്നതിനിടെ ഹൃദ്രോഗം; കെട്ടുറപ്പില്ലാത്ത വീട്ടിൽ പറക്കമുറ്റാത്ത കുട്ടികളുമായി ഒരു വീട്ടമ്മ
Samayam Malayalam Malayattoor Quarry Blast
സ്ഫോടനം നടന്ന സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ


കളക്ടർക്കും എക്സ്പ്ലോസീവ് കൺട്രോളർക്കുമാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസ് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. റൂറൽ ജില്ലയിലെ പാറമടകളിൽ പോലീസ് ടീമുകളായി തിരിഞ്ഞുള്ള പരിശോധന കൂടുതൽ ഊർജിതമാക്കിയിരിക്കുയാണ്. ലൈസൻസും , സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലവും, തൊഴിലാളികളുടെ വിവരങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പറമടകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും എസ്പി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Also Read: ഈ മിടുക്കന് മുട്ടത്തോടും കാൻവാസ്! മുട്ടത്തോടിനുള്ളിൽ ചിത്രം വരച്ച് അപൂര്‍വ നേട്ടം, താരമായി അജയ് വി ജോൺ

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്